ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 4,257 പേര് കൊറോണ ഭേദമായി ആശുപത്രി വിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് മൊത്തം കൊറോണ സ്ഥിരികരിച്ചവരുടെ 19.89 ശതമാനം വരുമെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 30 ദിവസത്തെ ലോക്ഡൗണ്‍ കൊണ്ട് വൈറസ് വ്യാപനം തടയാന്‍ സാധിച്ചു. വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കാനും പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാനും സാധിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേര്‍ക്കാണ് പുതിയതായി വൈറസ്ബാധസ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹി, തമിഴ്നാട്, രാജസ്ഥാന്, മാധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പിന്നാലെ. രാജ്യത്ത് 681 പേര് കൊറോണമൂലം മരിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊറോണ പ്രതിരോധത്തില്‍ പുരോഗതി ഉണ്ടായതായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി.കെ. മിശ്ര പറഞ്ഞു. കഴിഞ്ഞ 28 ദിവസത്തിനിടെ രാജ്യത്തെ 14 ജില്ലകളില്‍ ഒരാള്‍ക്കുപോലും വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 23 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള 78 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും പുതുതായി രോഗം ബാധിച്ചിട്ടില്ല. ഇതിനാല്‍ രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താനും കുറയ്ക്കാനും സാധിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് പന്ത്രണ്ട് ദിവസത്തിലേക്ക് വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 23ന് രാജ്യത്തൊട്ടാകെ 14,915 പരിശോധനകളാണ് നടത്തിയത്. എന്നാല്‍ ഏപ്രില്‍ 22ന് അഞ്ചുലക്ഷത്തിലേറെ പരിശോധനകള്‍ നടത്തി. എന്നാള്‍ ഇത് മതിയാവുകയില്ല. കൂടുതല്‍ പരിശോധനകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: