ഇരിങ്ങാലക്കുട: ഭക്തരും വഴിപാടുകളും നടവരവുമില്ലാത്ത സാഹചര്യത്തില്‍ ശ്രീകൂടല്‍മാണിക്യം ദേവസ്വം സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ക്ഷേത്രം അടച്ചിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. വഴിപാടുകളില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് പതിനൊന്ന് കീഴേട ക്ഷേത്രങ്ങളിലായിട്ടുള്ള ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ നടത്തികൊണ്ട് പോകുന്നത്.
ഈയിനത്തില്‍ മാത്രം ഒരു മാസം12 ലക്ഷത്തോളം രൂപയാണ് ദേവസ്വത്തിന് ചെലവ് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ എറെ പ്രയത്നിക്കേണ്ടി വരുമെന്ന് ദേവസ്വം അധികൃതര്‍ തന്നെ പറയുന്നു. ശരാശരി 35000 രൂപയാണ് ക്ഷേത്രത്തില്‍ വഴിപാടിനത്തില്‍ മറ്റുമായി പ്രതിദിനം ലഭിക്കുന്നത്.
കച്ചേരി വളപ്പിലെ പുതിയ കെട്ടിടങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വാടകയായി ലഭിക്കുമെങ്കിലും ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇവ അടച്ചിട്ടിരിക്കുന്നത് കൊണ്ട് വാടകയുടെ കാര്യവും അനിശ്ചിതത്വത്തിലാണ് .പ്രളയത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നാലമ്പല ദര്‍ശനത്തില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കാതിരുന്നതും ദേവസ്വത്തിന് തിരിച്ചടിയായി.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നടത്തിപ്പിനായി പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം വകുപ്പിലേക്ക് കൂടല്‍മാണിക്യം ക്ഷേത്രം അധികൃതര്‍ കത്തയച്ചിട്ടുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: