തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ മറവില്‍ പൗരന്മാരുടെ ആരോഗ്യവിവരം അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തിയ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കണമെന്നാശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു. സംസ്ഥാനത്തെ ബൂത്ത് കേന്ദ്രങ്ങളില്‍ അഞ്ച് പ്രവര്‍ത്തകര്‍ വീതം നാളെ പ്രക്ഷോഭത്തില്‍ അണിനിരക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്ക്ളര്‍ കരാറില്‍ ഒപ്പുവച്ചത്. വിദേശ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചിട്ടില്ല. നിയമവിരുദ്ധമായാണ് പൗരന്മാരുടെ ആരോഗ്യ വിവരം അമേരിക്കന്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയത്. ഐടി സെക്രട്ടറിക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള വിവേചനാധികാരം ഉണ്ടോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്ഡൗണ്‍ പരിമിതികള്‍ അംഗീകരിച്ചുകൊണ്ടാകും ശക്തമായ ബഹുജന പ്രക്ഷോഭം ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് സംസ്ഥാനത്ത് 25000 കേന്ദ്രങ്ങളില്‍ ശക്തമായ സമരത്തിന് തുടക്കം കുറിക്കുന്നത്. സംസ്ഥാനം, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മേഖല, ഏര്യ തുടങ്ങിയ കമ്മിറ്റി ഓഫീസുകളില്‍ അഞ്ച് നേതാക്കള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി സമരം ചെയ്യും. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരം നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: