ന്യൂദല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍, ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം 33 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ക്കായി, 31,235 കോടി ഡിജിറ്റല്‍ ഇടപാടുകളിലൂടെ നേരിട്ട് വിതരണം ചെയ്തു. 10,025 കോടി ജന്‍ധന്‍ അക്കൊണ്ടുള്ള വനിതകള്ക്കാണ്് നല്‍കിയത്്. കര്‍ഷകര്‍ക്ക് 16.146 കോടി നേരിട്ടു കിട്ടി. നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ക്ക്് 3,497 കോടി നല്കി. ദിവ്യംഗര് മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കായി 1,405 കോടി വിതരണം ചെയ്തു.
അന്ന യോജന:
ഈ മാസത്തെ വിഹിതമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അനുവദിച്ചിരുന്നത് 40 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളായിരുന്നു. ഇതുവരെ അവര്‍ 40.03 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിക്കഴിഞ്ഞു. 1.19 കോടി റേഷന്‍ കാര്‍ഡുകളിലെ 39.27 കോടി ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ വിഹിതമായി 19.63 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. 1,09,227 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.
സൗജന്യ പാചകവാതക സിലണ്ടറുകള്‍:
പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ ഇതുവരെ 3.05 കോടി സിലണ്ടറുകള്‍ക്കാണ് ബുക്കിംഗ് ലഭിച്ചത്. ഗുണഭോക്താക്കള്‍ക്കായി 2.66 കോടി സൗജന്യ സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
10.6 ലക്ഷം പി എഫ് ജീവനക്കാര്‍ക്ക്
ബാലന്‍സ് തുകയുടെ 75 ശതമാനമോ മൂന്നുമാസത്തെ വേതനമോ പിന്‍വലിക്കാന്‍ പി എഫ്് അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക സൗകര്യം. 6.06 ലക്ഷം അംഗങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഇതിന്റെ ഭാഗമായി 1954 കോടി രൂപയാണ് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പിന്‍വലിക്കപ്പെട്ടത്. ഈ തുക നിധിയിലേക്ക് തിരിച്ചടക്കേണ്ടതില്ല
പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളം പറ്റുന്ന, പരമാവധി 100 പേര് ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍, എംപ്ലോയീസ് പ്രോവിഡന്റ് നിധിയിലേക്കുള്ള സംഭാവനയായ 24 ശതമാനം ശമ്പളത്തുക നല്‍കും.
ഏപ്രില്‍ മാസത്തെ സംഭാവനയായി 1000 കോടി രൂപ പി എഫ്് ലേക്ക് നല്കികഴിഞ്ഞു. 78.74 ലക്ഷം ഗുണഭോകതാക്കളെയും, സ്ഥാപനങ്ങളെയും ഈ വിവരം അറിയിച്ചിട്ടുണ്ട്. ഈ അറിയിപ്പ് നടപ്പാക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപം ആയിക്കഴിഞ്ഞു.
ഇതുവരെ 10.6 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുകഴിഞ്ഞു . 68,775 സ്ഥാപനങ്ങളിലായി 162.11 കോടി രൂപ നല്കി .
തൊഴിലുറപ്പ് ; 7300 കോടി അനുവദിച്ചു
ഈ മാസം ഒന്ന് മുതലുള്ള, തൊഴിലുറപ്പ് വേതനത്തിലെ വര്‍ധന സംബന്ധിച്ചു വിജ്ഞാപനം നല്‍കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1.27 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. കുടിശ്ശികകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 7300 കോടി അനുവദിച്ചു.
22.12 ലക്ഷം ഇന്‍ഷുറന്‍സ്
ഗവണ്മെന്റ് ആശുപത്രികളിലും ആരോഗ്യപാലനകേന്ദ്രങ്ങളിലും ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി. 22.12 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ട് കോടി കര്‍ഷകര്‍ക്ക് സഹായം:
പാക്കേജിന് കീഴിലെ മൊത്തം തുകയില്‍ 16,146 കോടി രൂപ ഉപയോഗിച്ചത് ജങഗകടഅച ന്റെ ആദ്യ ഗഡു നല്‍കാനാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായ എട്ട് കോടി കര്‍ഷകര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2000 രൂപ ലഭിച്ചുകഴിഞ്ഞു.
വനിതാ അക്കൗണ്ട് ഉടമകള്‍ക്കുള്ള സഹായം:
രാജ്യത്തെ വലിയൊരു വിഭാഗം കുടുംബങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ പദ്ധതിക്ക് കീഴില്‍, 20.05 കോടി ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് 500 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. 22 ഏപ്രില്‍ വരെ, 10,025 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്തത്.
വയോധികര്‍, വിധവകള്‍, ദിവ്യാങ്കര്‍
ദേശീയ സാമൂഹിക സഹായ പദ്ധതി ക്ക് കീഴില്‍, 2.82 കോടി വയോധികര്‍, വിധവകള്‍, ദിവ്യാങ്കര്‍ എന്നിവര്‍ക്കായി 1,405 കോടി രൂപ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യ ഗഡുവായി 500 രൂപ ഇവര്‍ക്ക് ലഭിച്ചുകഴിഞ്ഞു. അടുത്തഗഡുവായ 500 രൂപ അടുത്തമാസം വിതരണം ചെയ്യുന്നതാണ്.
തൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫണ്ടില്‍ നിന്നും 2.17 കോടി തൊഴിലാളികള്‍ക്ക് ധനസഹായം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി 3,497 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: