കൊല്ലം: ലോക്ഡൗണിലും ക്വാറിയില്‍നിന്ന് കരിങ്കല്ലടിക്കാന് അനുമതി നല്കി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ പ്രത്യേക ഉത്തരവ്. ഇതിന്റെ മറവില്‍ പത്തനംതിട്ടയിലെ ക്വാറിയില്‍നിന്ന് കൊല്ലം ജില്ലയിലെ മടത്തറയിലുള്ള ഗോഡൗണിലേക്ക് നൂറുകണക്കിന് ലോഡ് പാറ കൊണ്ടുപോകുന്നതായാണ് ആക്ഷേപം.
കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളള ധന്യാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടര്‍ നിയമവഴിവിട്ട് ഉത്തരവിട്ടിരിക്കുന്നത്. ഹരിശങ്കറിന്റെഅധികാര പരിധിയില്‍ വരുന്ന മടത്തറയിലുളള യാര്‍ഡിലേക്കാണ് കരിങ്കല്ല്് അടിക്കുന്നത്്. അതേ സമയം അവര്‍ നിയമപരമായി അപേക്ഷിച്ചതുകൊണ്ടാണ് ഇത്തരമൊരു അനുമതി ഈ കമ്പനിക്ക് മാത്രമായി നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.
ലോക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുമ്പോള്‍ ഒരു നിര്‍മ്മാണ കമ്പനിക്കുവേണ്ടി ഉത്തരവ് ഇറക്കിയതില്‍ ദൂരൂഹതയുണ്ട്. ഏപ്രില്‍18 തീയതി വെച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. 18 മുതല്‍ മെയ് 7 വരെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പത്തനംതിട്ട ജിയോളജിസ്റ്റ് കൂടലില്‍ പ്രവര്‍ത്തിക്കുന്ന ദര്ശന് ഗ്രാനൈറ്റ്സിന് അനുമതി നല്‍കിയതായും ഉത്തരവില്‍ സൂചനയുണ്ട്.
വര്‍ക്കലയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി ക്വാറി ഉല്പന്നങ്ങള് ദര്‍ശന ക്വാറിയില്‍ നിന്നും കൊണ്ടുപോകാന്‍ ധന്യ കണ്‍സ്ട്രക്ഷന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. വര്‍ക്കല നിയമസഭാമണ്ഡലത്തില്‍ നടക്കുന്ന റോഡ് പണിക്ക് ലോക്ഡൗണ്‍ ഇളവ് നല്‍കിയത് പരിഗണിച്ചാണിതെന്നും ഉത്തരവില്‍ സൂചനയുണ്ട്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലേക്ക് എന്നു പറഞ്ഞ് കൊണ്ടുവരുന്ന കല്ലുകള്‍ കൊല്ലം ജില്ലയിലെ മടത്തറയിലെ യാര്‍ഡില്‍ സൂക്ഷിക്കുന്നതും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: