ന്യൂദല്‍ഹി: ആരോഗ്യ വിദഗ്ധര്‍ക്കും ജീവനക്കാര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമം തടയുന്നതിന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അറിയിപ്പും നല്കി. കോവിഡ് മൂലം മരണം സംഭവിച്ച ആരോഗ്യവിദഗ്ധരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ അന്ത്യകര്‍മ്മങ്ങള്‍ പോലും തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കും ജീവനക്കാര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഈ നിര്‍ദേശങ്ങള്‍ക്കിടയിലും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കും ജീവനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമം നേരിടേണ്ടിവന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 രോഗം നിര്ണയിച്ചവരെയും അല്ലെങ്കില്‍ രോഗം സംശയിക്കപ്പെടുന്നവരെയും ക്വാറന്റീനിലുള്ളവരെയുംപാര്പ്പിച്ചിരിക്കുന്നിടത്തും ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കൂടാതെ ആളുകളെ പരിശോധിക്കുന്നതിനായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ പോലീസ് സുരക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ക്കും അനുസൃതമായി നിയമത്തിലെ വ്യവസ്ഥകളോ അല്ലെങ്കില്‍ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമമോ ഉപയോഗിച്ച്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. ദുരന്ത നിവാരണ നിയമത്തിന്റെ 2005ലെ വ്യവസ്ഥ പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ആരോഗ്യ ഉദ്യോഗസ്ഥരെയും മറ്റ് ആരോഗ്യ ജീവനക്കാരെയും അവരുടെ സേവനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം.
ആരോഗ്യ വിദഗ്ധരുടെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസര്‍മാരെ സംസ്ഥാന/കേന്ദ്രഭരണ, ജില്ലാതലങ്ങളില്‍ നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. എന്തെങ്കിലും അക്രമ സംഭവമുണ്ടായാല്‍ നോഡല്‍ ഓഫീസര്‍മാര്‍ അടിയന്തര കര്‍ശന നടപടി സ്വീകരിക്കണം.
ഇതിനുപുറമെ, പ്രതിരോധ നടപടികളുടെയും നോഡല്‍ ഓഫീസര്‍മാരുടെ നിയമനത്തിന്റെയും വിശദാംശങ്ങള്‍, ഐഎംഎയുടെ പ്രാദേശിക ഘടകങ്ങളേയും പൊതുജനങ്ങളേയും അറിയിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: