സൗദി: ഇന്ത്യക്കെതിരെ താന്‍ ഒരു ട്വീറ്റും നടത്തിയിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ട്വീറ്റാണെന്നും ഒമാന്‍ രാജകുടുംബാംഗം ഡോ. സയ്യിദ മുഹമ്മദ് ബിന്ത് ഫഹദ് അല്‍ സഈദ്. ‘ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാന്‍ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം നില്ക്കും. ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യന്‍ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങള്‍ ഒമാന്‍ സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നുമായിരുന്നു’ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറായ ഇവരുടെ പേരില്‍ നടന്ന വ്യാജ പ്രചരണം.
ഇതിനെതിരെയാണ് ഇപ്പോള്‍ രൂക്ഷ പ്രതികരണവുമായി ഒമാന്‍ രാജകുടുംബാംഗം നേരിട്ടെത്തിയിരിക്കുന്നത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. സയ്യിദ മുന അല്‍ സഈദ് വ്യക്തമാക്കി.
ഡോ. സയ്യിദ മുന അല്‍ സഈദിന്റെ ഈ വിശദീകരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ നന്ദി അറിയിച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണംനടത്തിയത് തീവ്രസ്വഭാവമുള്ള മലയാളികളും പാക്കിസ്ഥാനികളുമാണെന്ന് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇന്ത്യക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന പ്രവാസികളെ തിരിച്ചെത്തിച്ച് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രവാസികളായ പലരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: