ടൊറന്‍ഡോ: കാനഡയില്‍ കൊറോണ വ്യാപനം തുടരുന്നു. മരണം രണ്ടായിരത്തോളം. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലയില്‍ കോവിഡ് വരുത്തിയ സാമ്പത്തിക, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന പുതിയ പദ്ധതികളുമായി ഫെഡറല്‍,പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ മുന്‍പന്തിയില്‍ തുടരുന്നു.
പ്രധാന മന്ത്രി ജസ്റ്റിന് ട്രൂഡോ സ്ഥിരതാമസക്കാരുള്പ്പടെയുള്ള പോസ്റ്റ്സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പ്രതിമാസം 1,250 ഡോളര്‍ വീതം അടുത്ത ആഗസ്റ്റ് മാസം വരെ എമര്‍ജന്‍സി സ്റ്റുഡന്റ് ബെനിഫിറ്റ് സ്കീമില്‍ പെടുത്തി നല്കുവാന് തീരുമാനിച്ചു. കോവിഡ് 19 ന്റെ ഭാഗം ആയി സന്നദ്ധ സേവനം നടത്തുന്ന വിദ്യാര്തകള്ക്കും,ഭിന്ന ശേഷിക്കാര്‍, മറ്റു പരസഹായം വേണ്ടുന്ന രോഗികള്‍ ആശ്രിതര്‍ ആയിട്ടുള്ളവര്‍ക്കും 1,750 ഡോളര്‍ പ്രതിമാസം സഹായ ധനം ആയി നല്‍കും. കോവിഡ്19 മൂലം പഠനം തടസ്സപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2020-2021 കാലയളവില്‍ 6000 ഡോളര്‍ വരെ സഹായം ലഭിയ്ക്കുന്ന 9 ബില്യണ്‍ ഡോളറിന്റെ പദ്ധതിയ്ക്കാണ് അനുമതി നല്‍കിയത്.
ഒന്റാറിയോവില്‍ ലോങ്ങ് ടൈം കെയര്‍ സെന്ററുകളില്‍ രോഗ ബാധ പടരുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് സായുധ സേനയുടെ സഹായം ആവശ്യപ്പെട്ടു. സാമ്പത്തിക നില പുനഃസ്ഥാപിയ്ക്കുന്നതിനും, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിനും ഉള്ള ശ്രമവും നടന്നു വരുന്നു. ബ്രാംപ്ടന്‍, ടൊറന്റോ, മാര്ഘം സിറ്റികളിലെ രോഗ ബാധയുള്ള ലോങ്ങ് ടൈം കെയര്‍ സെന്ററിലെ രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റി കൊണ്ടിരിയ്ക്കുന്നു.
ഏറ്റവും കൂടുതല്‍ രോഗ ബാധിതരും, വ്യാപനവും ഉള്ള കുബക്ക് സംസ്ഥാനത്ത് സേനയുടെ സഹായം ഫലം കണ്ടു തുടങ്ങി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്, കൂടാതെ സ്കൂളുകള്‍ മെയ് മാസം മുതല്‍ തുറന്നു പ്രവര്‍ത്തിയ്ക്കുന്നതിനെ കുറിച്ചും ഗവര്‍മെന്റ് ആലോചന തുടങ്ങി. മാനസിക സംഘര്‍ഷവും, മാനസിക ആരോഗ്യ പ്രശ്നങ്ങളും ഏറ്റവും കൂടുതല്‍ ആയി കുബക്ക് സംസ്ഥാനത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു..
കാനഡയിലെ തന്നെ ഏറ്റവും വലിയ മീറ്റ് ഫാക്ടറികളില്‍ ഒന്നായ ആല്‍ബര്‍ട്ടയിലെ ജെബിഎസ് കമ്പനിയില്‍ 67 ജീവനക്കാര്‍ക്ക് രോഗ ബാധ കണ്ടതിനെ തുടര്‍ന്ന് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടി എടുത്തു. കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നതിന് കമ്പനിയും സര്‍ക്കാരും തീവ്രശ്രമം തുടരുന്നു.
മെയ് 22 വരെ എയര്‍ കാനഡ അമേരിയ്ക്കയിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. അതേസമയം അമേരിയ്ക്കയില്‍ നിന്നും ഉള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ കാനഡയും, അമേരിയ്ക്കമായുള്ള നിബന്ധനകള്‍ പാലിയ്ക്കുന്നവര്ക്കു കാനഡ പ്രവേശനം നല്‍കുന്നുണ്ട് .
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍,ആകെ 40190 പോസിറ്റിവ് കേസുകളും 1974 മരണവും സ്ഥിരീകരിച്ചു.
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍:
ഒന്റാറിയോ 12245 പോസിറ്റീവ് ( 659 മരണം)
കുബാക്ക് 20965 പോസിറ്റീവ് (1134 മരണം)
ആല്‍ബര്‍ട്ട 3401 പോസിറ്റീവ് ( 66 മരണം)
ബ്രിട്ടീഷ് കൊളംബിയ 1795 പോസിറ്റീവ് (90 മരണം)
ജയശങ്കര്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: