ജയ്പൂര്‍: കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ഫലപ്രദമായി ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ നമ്മള് പലപ്പോഴായി കേട്ടുകഴിഞ്ഞു. എന്നാല്‍ ക്വാറന്റൈനും അത്തരത്തില്‍ ഉപയോഗിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ഇതര സംസ്ഥാന തൊഴിലാളികള്‍.
രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിലെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന 54 ഇതര സംസ്ഥാന തൊഴിലാളികളാണ് ക്വാറന്റൈന് ദിനങ്ങളും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത്. ഗവണ്മെന്റ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം പഴയതായതിനെ തുടര്‍ന്ന് ഇവര്‍ പെയിന്റടിച്ച് പുത്തനാക്കി. ഇതിന് കൂലിയൊന്നും വേണ്ടെന്നും തങ്ങള്‍ക്ക് സ്കൂളിലെ കുട്ടികളുടെ സന്തോഷം മാത്രം കണ്ടാല്‍ മതിയെന്നും തൊഴിലാളികളിലൊരാള്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ക്വാറന്റൈനില്‍ കഴിയുമ്പോള്‍ മൂന്നുനേരം സംഭിക്ഷ ഭക്ഷണം കഴിച്ചായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ എല്ലുമുറിയെ പണിയെടുക്കാനുള്ള തീരുമാനമാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. ഇവരുടെ തീരുമാനം ആരോഗ്യപ്രവര്‍ത്തകര്‍ വഴി സ്കൂള്‍ അധികാരികളെ കാര്യമറിയിച്ചു. പെയ്ന്റിനും ബ്രഷിനുമുള്ള പണം ടീച്ചര്മാര് തന്നെ പ്രദേശത്തെ സുമനസ്സുകളില്‍ നിന്ന് സ്വരൂപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആവശ്യമായതെല്ലാം തന്നെ തൊഴിലാളികള്‍ക്ക് അവര്‍ വാങ്ങി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: