ശ്രീനഗര്‍: ലോകം കോവിഡില്‍ ദുരിതം പേറുമ്പോഴും തീവ്രവാദം എന്ന തനി സ്വഭാവം കൈവിടാതെ പാക്കിസ്ഥാന്. മുന്‍പ് അതിര്‍ത്തി വഴി തീവ്രവാദികളെയാണ് ഇന്ത്യന്‍ മണ്ണിലേക്ക് ഒളിച്ചു കടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുരുതരമായ കോവിഡ് ബാധിച്ച രോഗികളെ കശ്മീര്‍ അതിര്‍ത്തി കടത്തുകയാണ് പാക്കിസ്ഥാന്. തീവ്രവാദ സംഘടനകളുടെ കൂടി സഹായത്താലാണ് ഈ ഒളിയുദ്ധം. ജമ്മു-കശ്മീരില്‍ കോവിഡ് രോഗം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നുഴഞ്ഞുകയറ്റം. തെളിവുകള്‍ സഹിതം പാക്കിസ്ഥാന്റെ ഈ കോവിഡ് തീവ്രവാദം കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഗാന്ധര്‍ബാല്‍ ജില്ലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കശ്മീര്‍ താഴ് വര വഴി കോവിഡ് രോഗികളെ പാക്കിസ്ഥാന് നുഴഞ്ഞുകയറ്റുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.
നേരത്തേ, തീവ്രവാദികളെ ആണ് പാക്കിസ്ഥാന് നുഴഞ്ഞു കയറ്റിയിരുന്നത്. ഇപ്പോള്‍ കോവിഡ് രോഗികളെയാണ്. കശ്മീര്‍ താഴ് വരിയില്‍ വ്യാപകമായി രോഗം പരത്താനുള്ള പാക്കിസ്ഥാന്റെ ആസൂത്രിതനീക്കമാണിത്. ഇതിനെതിരേ കനത്ത ജാഗ്രത ആവശ്യമാണ്. പാക് അധീന കശ്മീരില്‍ നിന്ന് കോവിഡ് രോഗികളെ ഇന്ത്യന്‍ മണ്ണിലേക്ക് അയക്കാന്‍ തയാറെടുക്കുന്നതായി കഴിഞ്ഞ ആഴ്ച മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് അധീന കശ്മീരിലെ മിര്‍പുര്‍ ജില്ലയില്‍ ഇതുവരെ അമ്പതിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തി നുഴഞ്ഞുകയറിയാല്‍ തീവ്രവാദിളെ നേരിടും പോലെ കോവിഡ് രോഗം പരത്താന്‍ എത്തുന്നവരേയും നേരിടാനാണ് സേനയ്ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാക്കിസ്ഥാനില്‍ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുകയാണ്. 10,600 കേസുകളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: