ന്യൂദല്‍ഹി: കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ലോക നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. അമേരിക്കന്‍ സര്‍വേ ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയില്‍ 10 ലോക നേതാക്കളില്‍ ഏററവും ഉയര്‍ന്ന റേറ്റിങ് കരസ്ഥമാക്കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് യുഎസിലെ സര്‍വേ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തു വ്യക്തമാക്കിയത്. ‘കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. റേറ്റിങില്‍ സ്ഥിരമായ ഉയര്‍ന്ന അംഗീകാരമാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്’- ?ഗ്രാഫ്ര് പങ്കിട്ട് നിര്‍മല സീതാരാമന് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റില്‍ വ്യക്തമാക്കുന്ന പോലെ മറ്റുള്ള നേതാക്കളെക്കാള്‍ ഏറെ മുന്നിലാണ് മോദി.
യുഎസ് ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് ജനുവരി ഒന്നിനും ഏപ്രില്‍ 14നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് ലോകത്തെ പത്ത് നേതാക്കളില്‍ നരേന്ദ്ര മോദി മുന്നിലെത്തിയത്. സര്‍വേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗ്രാഫുകള്‍ പ്രകാരം നരേന്ദ്ര മോദിയുടെ ലഭിച്ച റേറ്റിങ് 68 പോയിന്റാണ്. തൊട്ടുപിന്നില്‍ മെക്സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവരാണ്.
നേരത്തേ, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബില്‍ഗേറ്റ്സ് രംഗത്തെത്തിയിരുന്നു. തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്സ് മോദിക്ക് കത്തെഴുതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മോദിയുടെ നേതൃപാടവം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് കുറിച്ചു.
ഇന്ത്യയില്‍ കൊവിഡ് വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അങ്ങയും അങ്ങയുടെ ഗവണ്മെന്റും സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രശംസനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, ക്വാറന്റൈന് തുടങ്ങിയ മാര്‍ഗങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയെല്ലാം തന്നെ അഭിനന്ദനമര്‍ഹിക്കുന്നു’ കത്തില്‍ ബില്‍ഗേറ്റ്സ് സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ആരോഗ്യസേതുവിന്റെ പേര് ബില്‍ഗേറ്റ്സ് കത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നതിലും ബില്‍ഗേറ്റസ് സന്തുഷ്ടി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: