പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത് ആഞ്ഞാംകുന്നില്‍ പുരാതനഗുഹ കണ്ടെത്തി. എരയനകണ്ടി മൊയതു ഹാജിയുടെ പുരയിടത്തിലാണ് ഗുഹ കണ്ടെത്തിയത്. പുരാതന സംസ്ക്കാരത്തിന്റെ ഭാഗമായുള്ള ഗുഹയാണെന്നാണ് നിഗമനം. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടയിലാണ് ഗുഹയുടെ ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
നാല് മീറ്ററോളം വ്യാസമുള്ള ഗുഹയുടെ കവാടം ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്. അകത്ത് ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു തൂണും സവിശേഷമായ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു കലവും ഉണ്ട്. ആഴമേറെ തോന്നിപ്പിക്കുന്ന ഇതിനകത്ത് കല്ല്കലരാത്ത മണ്ണ് നിറച്ച നിലയിലാണ്. ഗുഹയുടെ വൃത്താകൃതിയിലുള്ള ഭിത്തിയില്‍ മണ്ണ് തേച്ച് മിനിക്കിയിട്ടുണ്ട്.
പ്രദേശവാസികള്‍ പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പുരാവസ്തു ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നതുവരെ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. വിവരമറിഞ്ഞ് നിരവധി പേരാണ് ഗുഹ കാണാന്‍ ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: