ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്‌ട്രയിലെ പാല്‍ഗഡ് ജില്ലയിലെ കാസ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടു ഹിന്ദു സംന്യാസിമാരും, അവരുടെ കാര്‍ ഡ്രൈവറും അതി ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു ദാക്ഷിണ്യവും ഇല്ലാതെ പേപ്പട്ടികളെ തല്ലിക്കൊല്ലുന്നത് പോലെ പ്രാകൃതമായി.
ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സംന്യാസി വര്യന്മാര്‍ ഗുരുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി, മഹാരാഷ്‌ട്രയുടെ അതിര്‍ത്തി പ്രദേശമായ സൂറത്തിനടുത്തുള്ള സ്ഥലത്തേക്ക് പോകവേയാണ് ഒരുസംഘം ആക്രമിച്ചത്. ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പലവിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഗഡ് ചിഞ്ചലി എന്ന ഗ്രാമത്തിനടുത്തു വച്ചാണ് സന്ന്യാസിമാര്‍ സഞ്ചരിച്ച വാഹനം പ്രദേശവാസികള്‍ തടയുന്നത്. ഗഡ് ചിഞ്ചലി ഗ്രാമത്തിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചൗധരി ഉടന്‍ സ്ഥലത്തെത്തി പ്രദേശവാസികളെ അവിടെനിന്നും മാറ്റി സംന്യാ
സിമാരെ സുരക്ഷിതമായി ഫോറസ്റ്റ് ഗാഡ്മാരുടെ റൂമിലേക്ക് മാറ്റുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലിസ് എത്തി ചിത്ര ചൗധരിയും ഗ്രാമവാസികളും മടങ്ങുന്ന സമയത്താണ് ആസൂത്രിതമായി കമ്മ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ മതംമാറ്റ ലോബികളും, ചില എന്‍സിപി
പ്രാദേശിക പ്രവര്‍ത്തകരും സംഘടിച്ചത്. സമീപത്തെ ഗ്രാമങ്ങളായ കിന്‍സി, ധാബാടി, കിനോലി എന്നിവിടങ്ങളില്‍ നിന്നും ആസൂത്രിതമായി ആളുകളെ മാരകായുധങ്ങളുമായി സംഘടിപ്പിച്ച് സ്ഥലത്ത് എത്തിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് മതപരിവര്‍ത്തന ലോബികള്‍. ഇവര്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളാണിത്. സംന്യാസിമാരെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. പോലീസ് ഇവര്‍ക്ക് കൂട്ടുനിന്നു. പോലീസുകാരുടെ മുഖത്തേക്ക് നോക്കി ജീവന് യാചിക്കുന്ന വൃദ്ധനായ സംന്യാസിയുടെ ദയനീയമുഖം വീഡിയോയിലുണ്ട്. അറസ്റ്റ് ചെയ്തെന്ന് പോലീസ് പറയുന്ന നൂറ്റിപ്പത്ത് പേരില്‍ ഒമ്പത് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ബാക്കിയുള്ളതില്‍ പ്രധാനികള്‍ മുഴുവനും കമ്മ്യൂണിസ്റ്റ്കാരും, മതം മാറിയ ക്രിസ്തീയ സമുദായത്തിലെത്തിയവരുമാണ്. പതിനൊന്നു മണിക്ക് ദാരുണമായി കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ രാവിലെവരെ റോഡില്‍ കിടന്നു. മൃതദേഹത്തിനോട് പോലും പോലീസ് അനാദരവ് കാട്ടി.
മതപരിവര്‍ത്തന കേന്ദ്രങ്ങള്‍
പാല്‍ഗഡ് ജില്ലയിലെ ഭൂരിഭാഗവും വനവാസി പ്രദേശങ്ങളാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും, ജനങ്ങളുടെ ജീവിത രീതിയും വ്യത്യസ്തമാണ്. വാട, വിക്രംഗഡ്, ജവാഹര്‍, മൊക്കാട, കിന്‍സി, ധബാടി, ഉദ്ധവ, കിനോലി, ഗഡ് ചിഞ്ചലി, റാണിശീഗാവ്, അയിന, കാസ, ചാറോട്ടി, തലാശ്ശേരി എന്നീ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ മതപരിവര്‍ത്തനം ശക്തമാണ്. ഇതില്‍ മിക്ക ഗ്രാമങ്ങളും സിപിഎം ശക്തികേന്ദ്രങ്ങളുമാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം കൊണ്ട് പ്രവര്‍ത്തിക്കുന്നതല്ല അവയൊന്നും. മറിച്ചു ചാരായവും, കഞ്ചാവും മറ്റ് ലഹരി പാദാര്‍ത്ഥങ്ങളും നല്‍കി, ആദിവാസികളെ അവര്‍ പാട്ടിലാക്കി.
പ്രദേശത്തേക്ക് പുതുതായി വരുന്നവര്‍ നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുമെന്നും, കൊള്ളയടിക്കുമെന്നും അസ്തിത്വം തന്നെ ഇല്ലാതാക്കി പ്രദേശത്തു വ്യവസായ ശാലകള്‍ പണിയുമെന്നും നാട് വിട്ട് പോകേണ്ടിവരും എന്നുമാണ് മിഷനറിമാരും, സിപിഎം മാവോ വാദികളും ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ പ്രദേശത്തുകൂടി ആര് സഞ്ചരിച്ചാലും അവരെ ചോദ്യം ചെയ്യും. രാത്രി യാത്ര ആരും നടത്താറുമില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ ലാഭം മതംമാറ്റ ലോബികള്‍ക്കാണ്. പല ഗ്രാമങ്ങളും, മുഴുവനായോ ഭാഗീകമായോ ക്രിസ്തിയ വല്‍ക്കരിച്ചു.
മുംബൈ അഹമ്മദാബാദ് ഹൈവേയുടെ ഇരുവശത്തുംമുള്ള 90% വ്യാപാര സ്ഥാപനങ്ങളും മുസ്ലിം സമൂഹത്തിന്റെ കയ്യിലാണ്. അതില്‍ മിക്കതും ഏതെങ്കിലും വിധത്തില്‍ ജിഹാദി ബന്ധമുള്ളവരും. അവരാകട്ടെ റോഡിന്റെ ഇരുവശവുമുള്ള ആദിവാസി ഭൂമി കൈക്കലാക്കാന്‍ മുസ്ലിം സമുദായത്തിലുള്ളവരെ കൊണ്ട് വനവാസികളായ സ്ത്രീകളെ വിവാഹം കഴിപ്പിക്കുകയും, അങ്ങനെ അവരുടെ ഭൂമി സ്വന്തമാക്കുകയും ചെയ്യുന്നു. വിവാഹം ചെയ്യാന്‍ സമ്മതിക്കാത്തവരെ പണം കൊടുത്തും, പ്രലോഭനങ്ങളിലൂടെയും, ഭീഷണികളിലൂടെയും വരുതിയിലാക്കി ഭൂമി സ്വന്തമാക്കുകയും ചെയ്യുന്നു.
സംഘ പ്രവര്‍ത്തനം
ആദ്യനാളുകളില്‍ സംഘപ്രവര്‍ത്തകര്‍ക്കു നേരെ കമ്മ്യൂണിസ്റ്റുകള്‍ വനവാസികളെ ഇളക്കിവിട്ട് നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് 1969 ല്‍ വിശ്വഹിന്ദുപരിഷത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ അപ്പാ ജോഷിയുടെ നേതൃത്വത്തില്‍ തലാശ്ശേരി എന്ന വനവാസി മേഖലയില്‍ സേവ കേന്ദ്രം സ്ഥാപിച്ചു. ഇതില്‍ വിളറി പൂണ്ട കമ്മ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ മതംമാറ്റ ലോബികള്‍ അക്രമപരമ്പര തന്നെ കേന്ദ്രത്തിനു നേരെ നടത്തി. ആക്രമണങ്ങളില്‍ പ്രചാരകനായ അപ്പാ ജോഷിക്കും, ഹരേശ്വര്‍ വണ്‍ഗാ എന്ന കാര്യകര്‍ത്താവിനും ഗുരുതരമായി പരുക്കേറ്റു. മാസങ്ങളോളം അബോധാവസ്ഥയില്‍ ആയിരുന്ന ഇവര്‍ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അനവധി തവണ വിദ്യാര്‍ത്ഥികളുടെ വസ്തി ഗൃഹം (ഹോസ്റ്റല്‍) അഗ്‌നിക്കിരയാക്കപ്പെട്ടു. അവിടെ പഠിച്ചുവളര്‍ന്നവരാണ് ആദ്യ മോദി സര്‍ക്കാരില്‍ ഉണ്ടായിരുന്ന എംപി പരേതനായ ചിന്താമന്‍ വംഗെയും കഴിഞ്ഞ മഹാരാഷ്‌ട്ര സര്‍ക്കാരിലെ ആദിവാസി ക്ഷേമ മന്ത്രി വിഷ്ണു സാവ്രയും. ഇവരുടെ വീടുകളും, വാഹനങ്ങളും നിരവധി തവണ തകര്‍ക്കപ്പെട്ടു. ഇവയുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന പൈശാചികമായ നരഹത്യകളും.
പാല്‍ഗഡില്‍ നിന്ന്
സ്വാമിനാഥന്‍ ഋഷിക്കര
(സംഭവം നടന്ന പാല്‍ഗഡിന് സമീപം, മുപ്പത് വര്‍ഷമായി സ്ഥിര താമസക്കാരനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: