കോഴിക്കോട്: കര്‍ഷക തൊഴിലാളിയായ കീഴല്‍ കളിച്ചാട്ടു ശങ്കരന്‍ പ്രതിസന്ധികള്‍ക്കിടയിലും ഒരുദിവസത്തെ വേതനം പ്രധാനമന്ത്രിതായുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് നല്‍കി മാതൃകയാവുകയാണ്. സാധാരണ കര്‍ഷക തൊഴിലാളിയായ ശങ്കരന്‍ വീടിനു സമീപത്തെ പറമ്പില്‍ മഞ്ഞള്‍ വിളവെടുപ്പിനു എത്തിയതായിരുന്നു. ജോലി കഴിഞ്ഞു കൂലി നല്‍കിയപ്പോള്‍ തന്റെ കൂലി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കണം എന്ന ആഗ്രഹം വീട്ടുകാരനോട് അറിയിക്കുകയായിരുന്നു.
സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ശങ്കരന്റെ ആവശ്യം നിറവേറ്റിത്തരാന്‍ വീട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ കെ.ടി. സന്തോഷിന്റെ സഹായം തേടുകയായിരുന്നു. കൂലി കിട്ടിയ 500 രൂപ അപ്പോള്‍ തന്നെ സന്തോ ഷ് മുഖേന ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും ചെയ്തു. തന്റെ ഈ പണം രാജ്യത്തെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി നരേന്ദ്ര മോദിക്ക് വിനിയോഗിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുന്‍പു കാര്‍ഗില്‍ യുദ്ധ സമയത്തും തന്റെ ഒരുദിവസത്തെ വേതനം ശങ്കരന്‍ വാജ്‌പേയ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: