തൃശൂര്‍ : കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ അടച്ച് പോലീസ് സുരക്ഷ ശക്തമാക്കി. മലപ്പുറം ജില്ല റെഡ് സോണ്‍ ആയതോടെ ജില്ലാ അതിര്‍ത്തികളായ കാട്ടകാമ്പാല്‍ സ്രായില്‍ക്കടവ് പാലം, പെരുന്തുരുത്തി പുളിക്കടവ് പാലം, ഐന്നൂര്‍ ഒതളൂര്‍ ബണ്ട് റോഡ്, കാട്ടകാമ്പാല്‍ അമ്പലക്കടവ് എന്നിവിടങ്ങളാണ് അടച്ചത്.
മലപ്പുറവുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ റോഡില്‍ കൈവരികള്‍ കെട്ടിയാണ് ഗതാഗതം തടയുന്നത്. പോലീസ് മുഴുവന്‍ സമയവും പ്രദേശങ്ങളിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നും വരുന്ന നിരവധി ബൈക്ക്, കാര്‍ യാത്രക്കാരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് ഈ ഭാഗങ്ങളില്‍ നിന്ന് തിരിച്ചയച്ചത്.
തൃശൂര്‍ ജില്ലയിലുള്ളവരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിര്‍ത്തികളില്‍ രണ്ടു ദിവസവും പരിശോധന നടത്തി. മെയ് 3 വരെ അതിര്‍ത്തികള്‍ അടച്ചിട്ട് പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: