തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാല്‍സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. താല്‍ക്കാലികമായി രണ്ടുവര്‍ഷത്തേക്കാണ് ഇതിന് അനുമതി നല്‍കുന്നത്.
തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല); പുനലൂര്‍, കരുനാഗപ്പള്ളി (കൊല്ലം); പത്തനംതിട്ട (പത്തനംതിട്ട); ഹരിപ്പാട് (ആലപ്പുഴ); കോട്ടയം, ചങ്ങനാശ്ശേരി (കോട്ടയം); പൈനാവ്, കട്ടപ്പന (ഇടുക്കി); പെരുമ്പാവൂര്‍, ആലുവ (എറണാകുളം); തൃശ്ശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട (തൃശ്ശൂര്‍); പട്ടാമ്പി, പാലക്കാട് (പാലക്കാട്); പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി (മലപ്പുറം); കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്); കല്‍പ്പറ്റ (വയനാട്); തലശ്ശേരി, തളിപ്പറമ്പ് (കണ്ണൂര്‍); ഹോസ്ദുര്‍ഗ് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്ഥാപിക്കുക.
ഇതിനായി ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലര്‍ അടിസ്ഥാനത്തിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് / എല്‍.ഡി. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ ഓരോ തസ്തിക കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: