കൊച്ചി: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ടെന്നും ഇത് സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്പ്രിങ്ക്ളര്‍ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്ന നിലപാടിലാകും സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: