ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഈ നിര്‍ദ്ദേശം പുറത്തിറക്കിയത്.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോവിഡ് 19 മേഖലകളിലും അതി തീവ്രബാധിത മേഖലകളിലും ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും ഫോട്ടോഗ്രാഫര്‍മാരും അടക്കം എല്ലാവരും ഇത് പാലിക്കണം.
മാധ്യമസ്ഥാപനങ്ങളിലെ മാനേജ്മെന്റുകള്‍ വാര്‍ത്താശേഖരണത്തിന് പോകുന്നവര്‍ ഈ മുന്‍ കരുതലുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: