ന്യൂദല്‍ഹി : സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടപടികള്‍ സ്വീകരിക്കട്ടെ. പാര്‍ട്ടിയുടെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ശ്രമവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരി. ദല്‍ഹി എകെജി ഭവനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായ സാഹചര്യത്തില്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുകയും ചെയ്തതാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനം വരട്ടേയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം ചൊവ്വാഴ്ചസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും സ്്പ്രിങ്ക്ളര്‍ കരാറില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം പോലും തേടിയില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ഭീതി മാറിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാം എന്ന തണുപ്പന്‍ നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റും എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: