Categories: Agriculture

വാഴക്കൃഷി വീട്ടുമുറ്റത്ത് ജൈവരീതിയില്‍ നടത്താം; നടീലിനുള്ള നിലം ഇപ്പോള്‍ ഒരുക്കാം; നടുന്നരീതി മുതല്‍ വളപ്രയോഗം വരെ; അറിയേണ്ടതെല്ലാം

വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് ഒന്നോ രണ്ടോ ദിവസം തണലത്ത് വയ്ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ടു തടം തയാറാക്കം. ഇതിനു ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞു കന്നു നടാം.

Published by

കേരളത്തിന്റെ അടുക്കളത്തോട്ടത്തില്‍  സ്ഥിര സാന്നിധ്യമാണ് വാഴകള്‍.  കൂട്ടത്തില്‍ കൂടുതല്‍ ജനപ്രിയം നേന്ത്രനാണ്. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍. ജൂണ്‍ മാസത്തിലാണ് വാഴ കന്നു നടാന്‍ പറ്റിയ സമയം. മഴ വെള്ളം കെട്ടിക്കിടക്കാത്ത ഏതു സ്ഥലത്തും വാഴനടാം.

വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് ഒന്നോ രണ്ടോ ദിവസം തണലത്ത് വയ്‌ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ടു തടം തയാറാക്കം. ഇതിനു ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞു കന്നു നടാം. 

കന്നു ചരിച്ചുവച്ച് അല്‍പ്പം മണ്ണിട്ട് മൂടുക. 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കുഴിയിലിട്ട ശേഷം വൈക്കോല്‍, കരിയില എന്നിവ കൊണ്ട് പുതയിടണം. മഴക്കാലമായതിനാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തേക്ക് വെള്ളം ഒലിച്ചു പോകുന്ന രീതിയിലായിരിക്കണം തടം തയാറാക്കേണ്ടത്. 15- 20 ദിവസം കൊണ്ട് കന്നുകള്‍ മുളച്ച് പൊന്തും. ഡെല്‍മയിട്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി രണ്ടു കിലോ വീതം കന്നിന്റെ ചുവട്ടിലിടുക. തുടര്‍ന്ന് കുഴി മൂന്നിഞ്ച് കനത്തില്‍ മണ്ണിടുക.

വളപ്രയോഗം

പിന്നീട് തുടര്‍ച്ചയായി 20 ദിവസം കൂടുമ്പോള്‍ ജൈവവളം കൊടുക്കുക. പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ലായനി ഓരോ ലിറ്റര്‍ 20 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ആദ്യത്തെ മൂന്നു മാസം കടലപ്പിണ്ണാക്ക് പൊടിച്ച് തടത്തിലിട്ടു കൊടുക്കുന്നത് കരുത്തോടെ വാഴ വളരാനും വലിയ കുലയുണ്ടാകാനും സഹായിക്കും. ഇത് ആറു മാസം വരെ തുടരാം. ശീമക്കൊന്നയിലയും പപ്പായ ഇലയും വെള്ളത്തിലിട്ട് അഴുകിയ ശേഷം നീരു പിഴിഞ്ഞ് തളിക്കുന്നതും നല്ലതാണ്. വാഴ കുലയ്‌ക്കും മുമ്പ് വശങ്ങളിലൂടെയും മറ്റും വളര്‍ന്നു വരുന്ന കന്നുകള്‍ നശിപ്പിക്കണം. ഇവയുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ കുല ചെറുതായി പോകും. നന്നായി പരിപാലിച്ചാല്‍ എട്ടു മാസം കൊണ്ടു വാഴ കുലയ്‌ക്കും. ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ 26 കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടാല്‍ 30 കിലോ വരെ തൂക്കമുള്ള കുല ലഭിക്കാം.

ഗ്രോ ബാഗിലും വാഴ വളരും

വലിയ ഗ്രോബാഗുകളില്‍ നട്ടാല്‍ വാഴ നന്നായി വളരാറുണ്ട്. ഇത്തരത്തില്‍ കൃഷി ചെയ്തു നല്ല വലിപ്പമുള്ള കുല ലഭിച്ച കര്‍ഷകരുണ്ട്. സാധാരണ പോലെ ഗ്രോ ബാഗ് ഒരുക്കിയാല്‍ മതി, പക്ഷെ ഗ്രോ ബാഗും ചാക്കും വലുതായിരിക്കണം. പക്ഷെ ഗ്രോബാഗിലെ വാഴക്കൃഷി അത്ര വിജയകരമല്ല.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഹരിത കേരളം)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts