ചിക്കാഗോ: ഹൈന്ദവ വിരുദ്ധ ശക്തികള്‍, മഹാരാഷ്ട്രയിലെ പല്‍ഖാറില്‍ രണ്ട് ഹൈന്ദവ സന്യാസിസ്രേഷ്ടന്മാരെയടക്കം, മൂന്ന് പേരെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി അപലപിച്ചു.
നാസിക്കില്‍ നിന്നും സൂറത്തിലേക്ക് ഗുരുവിന്റെ അന്തിമ സംസ്കാരത്തിനായി കാറില്‍ സഞ്ചരിക്കവെ പല്‍ഖാറില്‍ എത്തിയപ്പോള്‍ ആണ് ഹൈന്ദവ വിരുദ്ധ ശക്തികള്‍ സന്യാസിവര്യന്മാരെ കൊലപ്പെടുത്തിയത്. ഏറ്റവും ദുഃഖകരമായ വസ്തുത, കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളോ, കേരളത്തിലെ ഏതെങ്കിലും മാധ്യമ സ്ഥാപനമോ ഇതിനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില് എന്നതാണ്. മാത്രമല്ല ഈ അരുംകൊലയെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുതത് ‘മോഷ്ടാക്കളെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്’ എന്ന് പറഞ്ഞാണ്.
ഇതിനു മുന്‍പും, ഇതിനു ശേഷവും വന്ന വാഹനങ്ങളെ ഈ ആള്‍കൂട്ടം എന്ന ഹൈന്ദവ വിരുദ്ധ ശക്തികള്‍ തടയുകയോ, ഉപദ്രവിക്കുകയോ ചെയ്തില്ല.. എന്നതില്‍ നിന്ന് തന്നെ ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമം തന്നെയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
” കേസ് എന്‍.ഐ.എ.അന്വേഷിക്കുകയും കൊലപാതകത്തിന്റെ പിന്നിലുള്ള നിജസ്ഥിതി പുറത്തു കൊണ്ടുവരുവാനും കൊലയാളികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം എന്ന് ചിക്കാഗോ ഗീതാമണ്ഡലം എക്സിക്യൂട്ടീവ് ബോര്‍ഡ് ആവശ്യപ്പെട്ടു.
നീചവും പൈശാചികവുമായ നിലയില്‍ ഹൈന്ദവ ആചാര്യന്മാരായ സന്യാസിശ്രേഷ്ഠന്മാര് അടക്കം മൂന്ന് നിരപരാധികളെ അരുംകൊല ചെയ്യപ്പെട്ട സംഭവത്തില്‍ ചിക്കാഗോ ഗീതാമണ്ഡലം ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതോടൊപ്പം, ഹൈന്ദവ ധര്മ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ സന്യാസിശ്രേഷ്ഠന്മാര് വീര സ്മരണയ്ക്ക് മുന്പില് ബാഷ്പാഞ്ജലിയും അര്‍പ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: