കുവൈറ്റ് സിറ്റി – കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് കൂടിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1169 ആയി. രോഗം ബാധിച്ച രണ്ട് പേര് മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
ജാബര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 59 കാരനായ ബംഗ്ലാദേശ് പൗരനും 63കാരനായ സോമാലിയ പൗരനുമാണ് ഇന്ന് മരണമടഞ്ഞത്. രാജ്യത്ത് കൊറോണ ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ മൂന്ന് പേര് ഇന്ത്യാക്കാരാണ്.
പുതുതായി സ്ഥിരീകരിച്ച രോഗബാധിതരില്‍ 72 പേര്‍ക്ക് സമ്പര്‍ക്കം വഴിയും, ഏഴ് സ്വദേശികള്‍ക്ക് വിദേശത്തു നിന്നുമാണ് വൈറസ് ബാധിച്ചത്. ആറ് പേര്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് അന്വേഷണത്തിലാണ്. ഇതോടെ കുവൈത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2080 ആയി. പുതുതായി 45 പേര്‍ക്കാണ് ഇന്ന് രോഗം ഭേതമായത്. രാജ്യത്ത് ആകെ കൊറോണ മുക്തമായവരുടെ എണ്ണം 412 ആയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: