കൊല്ലം: മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഇന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്‌ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. ഷാബുവിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ വഴി മരണവാർത്ത പുറത്തുവിട്ടത്.
നാല് കുരുന്നുകളുടെ പിതാവാണ് ഷാബുരാജ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. സ്‍ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്‍തിരുന്നത്. അടുത്തകാലത്ത് പുരുഷവേഷങ്ങളിലും തിളങ്ങി. തിരുവനന്തപുരത്ത് ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്.
നിരവധി താരങ്ങളും ആരാധകരുമാണ് സോഷ്യൽ മീഡിയ വഴി താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: