പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നിരത്തുകള്‍ കഴുകാനുപയോഗിക്കുന്ന വെള്ളത്തില്‍ കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍, കുടിവെള്ളത്തില്‍ കൊറോണ വൈറസ് കലരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പാരീസ് അധികൃതര്‍ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച 27 ജല സാമ്പിളുകളില്‍ നാലെണ്ണത്തിലാണ് കൊറോണയുടെ അംശം കണ്ടെത്തിയതെന്ന് പാരീസ് ജല അതോറിറ്റി ലാബ് വ്യക്തമാക്കി. തുടര്‍ന്ന് ഈ ജലത്തിന്റെ ഉപയോഗം പൂര്‍ണമായി നിര്‍ത്തി. നിരത്തുകള്‍ കഴുകാനും നഗരത്തിലെ ഉദ്യാനങ്ങളില്‍ ചെടികള്‍ നനയ്ക്കാനും സെയ്ന് നദിയില്‍ നിന്നും ഔര്ഖ് കനാലില്‍ നിന്നുമുള്ള ജലമാണ് ഉപയോഗിക്കാറ്. ഈ വെള്ളത്തിലാണ് കൊറോണയുടെ അംശം കണ്ടെത്തിയത്.
കുടിക്കുവാനുള്ള വെള്ളം തികച്ചും വ്യത്യസ്തമായ സ്രോതസ്സില്‍ നിന്നാണ് എത്തിക്കുന്നത്. അതിനാല്‍ കൊറോണ ഭീതി വേണ്ടെന്നും നഗര ഭരണകൂടം അറിയിച്ചു.തുടര്‍ നടപടികള്‍ക്കായി റീജ്യണല്‍ ഹെല്‍ത്ത് ഏജന്‍സിയുമായി പാരീസ് കൂടിയാലോചന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: