ജനീവ: പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുമ്പോഴും കൊറോണ വൈറസ് വ്യാപനം കൂടുതല്‍ രാജ്യങ്ങളില്‍ ശക്തി പ്രാപിക്കുന്നു. അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമായി തുര്‍ക്കി മാറി. വൈറസ് പ്രഭവ കേന്ദ്രമായ ചൈനയേക്കാളും ഇറാനേക്കാളും രോഗികളാണ് തുര്‍ക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 86,306 പേര്. റഷ്യയിലും ബ്രസീലിലും ബെല്‍ജിയത്തിലും സിങ്കപ്പൂരിലും ജപ്പാനിലുമെല്ലാം ഓരോ ദിവസം കഴിയുമ്പോഴും സ്ഥിതി കൂടുതല്‍ വഷളാകുന്നു.
വൈറസ് പൊട്ടിപ്പുറപ്പെട്ട് നാല് മാസം പിന്നിടുമ്പോള്‍ ലോകത്ത് ആകെ രോഗികള്‍ ഇരുപത്തിനാലു ലക്ഷം കടന്നു,(24,22,000). 1,66,000 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 635761 പേരെ കൊറോണമുക്തരാക്കി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനായി. എന്നാല്‍, പല രാജ്യങ്ങളിലായി 54268 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അമേരിക്ക
അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40679 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 1774 മരണങ്ങളും 24498 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 7,65,069 പേര്‍ക്കാണ് രാജ്യത്താകെ കൊറോണ ബാധിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്കടുത്തു. 18,298 പേര് മരിച്ചു. 13,566 പേര് ഗുരുതരാവസ്ഥയിലാണെങ്കിലും 71,012 പേര് രോഗമുക്തരായി.
സ്പെയ്ന്‍
അമേരിക്ക കഴിഞ്ഞാല്‍ കൊറോണ ഏറ്റവും നാശം വിതച്ച സ്പെയ്നില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. 2,00,210 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. 20852 പേര് മരിച്ചു. 80,587 പേര്‍ക്ക് രോഗം ഭേദമായി. 7371 പേരുടെ നില ഗുരുതരം.
ഇറ്റലി
ഇറ്റലിയില്‍ ഇന്നലെ 433 പേര് മരിച്ചു. ആകെ മരണസംഖ്യ 23,660. 1,78,972 വൈറസ് ബാധിതര്‍. 3047 പുതിയ രോഗികള്‍. 47,055 പേര് രോഗ മുക്തരായി. 2635 പേര് ഗുരുതരാവസ്ഥയില്‍.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ മെയ് പതിനൊന്നിന് ലോക്ഡൗണ്‍ അവസാനിക്കും. 1101 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1,52,894.
മരണ സംഖ്യ കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞു. 486 പേര് കൂടി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി മരിച്ചു. ആകെ മരണം 19,718 ആയി. 36,578 പേര് രോഗമുക്തരായി. 5744 പേരുടെ നില ഗുരുതരം.
ജര്‍മനി
രാജ്യത്ത് 2019 പേര്‍ക്കു കൂടി കൊറോണ. 104 പേര് ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണം 4642 ആയി. വൈറസ് ബാധിതരുടെ എണ്ണം 145743. 91,500 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായതും ജര്‍മനിയിലാണ്. 2889 പേര് ഗുരുതരാവസ്ഥയില്‍.
ബ്രിട്ടന്
ബ്രിട്ടനില്‍ 5850 പേര്‍ക്ക് കൂടി വൈറസ് ബാധ. ആകെ രോഗികളുടെ എണ്ണം 1,20,067 ആയി. 16,060 പേര് മരിച്ചു. ഇന്നലെ മരിച്ചത് 596 പേര്. 1559 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍.
ഇറാന്
വൈറസ് വ്യാപനത്തിന്റെ രണ്ടാം വരവോടെ ഇറാനില്‍ ആകെ രോഗികളുടെ എണ്ണം 83,505 കടന്നു. 1294 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മരണം 5209 ആയി. 91 പേര് ഇന്നലെ മരിച്ചു. 59,273 പേര് രോഗമുക്തരായി. 3389പേരുടെ നില ഗുരുതരം.
റഷ്യ
റഷ്യയില്‍ ഇന്നലെ 4268 പേര്‍ക്കു കൂടി കൊറോണ. ഇതോടെ ആകെ രോഗികള്‍ 47,121 ആയി. ഇന്നലെ 44 പേര് കൂടി മരിച്ചതോടെ ആകെ മരണം 405. 3446 പേര് മാത്രമാണ് രോഗമുക്തരായത്. എട്ടു പേര് അതീവ ഗുരുതരാവസ്ഥയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: