കൊച്ചി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ഡാറ്റാ അമേരിക്കന്‍ കമ്പനി സ്പ്രിന്ക്റിനു കൈമാറിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു രൂക്ഷവിമര്‍ശനുമായി ഹൈക്കോടതി. അഴിമതി സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ തെളിവു കൊണ്ടുവരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, സ്പ്രിന്‍കഌ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ജനങ്ങളുടെ ഡാറ്റാ സുരക്ഷിതാണെന്നതിനു തെളിവ് കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ അതിപ്രധാന്യം ഉള്ളതാണ്. അതു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതുവരെ സ്പ്രിന്കഌറിനു ഒരു ഡാറ്റായും കൈമാറരുതെന്നും കോടതി. വിഷയത്തില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു ഡാറ്റയും അപ് ലോഡ് ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും കോടതി. ഇന്നു ഹര്‍ജി പരിഗണിച്ച കോടതി ഡാറ്റാ സംരക്ഷണം സംബന്ധിച്ചു പതിനഞ്ചു മിനിറ്റിനകം സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. എന്നാല്‍, സത്യവാങ്മൂലം നാളെ നല്‍കാമെന്നും ജനങ്ങളുടെ വ്യക്തി സുരക്ഷ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു മറുപടി നല്കി. വിവരങ്ങള്‍ സി-ഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും സ്പ്രിന്കഌറിന്റേത് സൗജന്യം സേവനമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ മറുപടി അപകടകരാണെന്നു വിലയിരുത്തിയ കോടതി വിഷയത്തില്‍ ഇപ്പോള്‍ ഉത്തരവ് ഇടുന്നില്ലെന്നും 24ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
നേരത്തേ, ഹര്‍ജി പരിഗണിച്ച സമയത്ത് അതിരൂക്ഷമായ ചോദ്യങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ഡാറ്റാ അനാലിസിസിനാണ് അമേരിക്കന്‍ കമ്പനിയുടെ സേവനം തേടിയതെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് ആവില്ലേ എന്നും സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേ എന്നും കോടതി ചോദിച്ചു. വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിവരം ചോര്‍ന്നാല്‍ നിങ്ങളുണ്ടാക്കിയ കരാര്‍ പ്രകാരം കേസ് കൊടുക്കാന്‍ എങ്ങനെ ന്യൂയോര്‍ക്കില്‍ പോകാനാകും. നിയമവ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ എന്തിനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കരാര്‍ എന്തുകൊണ്ട് നിയമവകുപ്പില്‍ കാണിച്ചില്ല എന്നും കോടതി. കൃത്യമായ കാരണങ്ങള്‍ വേണം വിഷയത്തില്‍ ബോധിപ്പിക്കേണ്ടത്. കാരണം വ്യക്തിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അതിപ്രധാനമാണ്. അതു ചോരാന്‍ അനുവദിക്കരുതെന്നും കോടതി.
സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടടെ നിര്‍ണായക ഇടപെടല്‍. സ്പ്രിന്‍ക്ലറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അഭിഭാഷകകനായ ബാലു ഗോപാല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: