തിരുവനന്തപുരം: സൗജന്യറേഷന് വിതരണത്തില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടിട്ടും റേഷന്‍കടകള്‍ പരിശോധിക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു. വ്യാപാരികളെ പ്രകോപിപ്പിച്ചാല്‍ സൗജന്യഭക്ഷ്യകിറ്റ് വിതരണം മുടങ്ങുമെന്ന് പേടിയാണ് അന്വേഷണത്തില്‍ നിന്ന് പിന്തിരിയാല്‍ കാരണം. അരിവിതരണം 97 ശതമാനം വരെ ഉയര്‍ന്നത് ക്രമക്കേടിന്റ സൂചനയാണെന്നാണ് പൊതുവിലയിരുത്തല്‍.
ആകെ 87.28 ലക്ഷം കാര്‍ഡുകാര്‍. ഇന്നലെ വരെ റേഷന്‍ വാങ്ങിയത് 84.39 ലക്ഷം പേര്. അതായത് 97 ശതമാനം. കണ്ണൂരും കാസര്‍കോടും വയനാടും കോഴിക്കോടും 100 ശതമാനം പേരും വാങ്ങിയതായാണ് ഭക്ഷ്യവകുപ്പിന്റ വെബ്സൈറ്റിലെ കണക്ക്. ഇപോസ് മെഷീനില്‍ കൈവിരല്‍ പതിപ്പിക്കുന്നതും ഒ.ടി.പി നമ്പറും ഒഴിവാക്കി കാര്‍ഡ് നമ്പര്‍ മാത്രം രേഖപ്പെടുത്തിയായിരുന്നു സൗജന്യ അരി വിതരണം. ആര്‍ക്കും എവിടെ നിന്നും വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനം കൂടിയായതോടെ ക്രമക്കേട് നടത്താന്‍ നോക്കിയിരുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മരിച്ചുപോയവരുടേയും വിദേശത്തുള്ളവരുടേയും ഒക്കെ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പലയിടത്തും അരി മറിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സൗജന്യ അരി മാത്രം വാങ്ങിയവരെ നേരില്‍കണ്ട് അവര്‍ തന്നെയാണ് വാങ്ങിയതെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു റേഷന്‍ ഇന്സ്പെക്ടമാര്ക്കുള്ള നിര്‍ദേശം. എന്നാല്‍ പരിശോധന നടത്തിയാല്‍ ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന് വ്യാപാരികള്‍ ഭീഷണിപ്പെടുത്തിയതോടെ പരിശോധന ഉപേക്ഷിച്ചു. കേന്ദ്ര വിഹിതമായ അരിവിതരണത്തിലെങ്കിലും ഒ.ടി.പി നമ്പര്‍ നിര്‍ബന്ധമാക്കണമെന്നായിരുന്നു സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം. എന്നാല്‍ ഉന്നതതലത്തില്‍ നിന്ന് ഇടപെട്ട് അതും ഒഴിവാക്കി.
എഴുപതിനായിരം പേര് സ്ഥിരമായി റേഷന്‍ വാങ്ങാത്തവരാണന്ന് ഭക്ഷ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് 90 ശതമാനത്തിലധികം വിതരണം നടന്ന കടകളില്‍ പരിശോധന നടത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: