ജനീവ: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം അറിയിച്ചു.
ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങളില്ല. ആരെയും പ്രത്യേകമായി സഹായിക്കുന്നുമില്ല- അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായെന്നും നടപടികള്‍ ഫലപ്രദമായിരുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കിയില്ലെന്നും ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ട്രെഡോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: