കാസര്‍കോട്: അതിജീവനപാതയിലൂടെ കാസര്‍കോട് കോവിഡ് 19നെ തുരത്തി മുന്നേറുകയാണ്. തിങ്കളാഴ്ച പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്തതും രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറയുന്നതും അതിജീവനത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
കാസര്‍കോട് ജില്ലയില്ചികിത്സയിലുള്ള 19 പേര് കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും ജില്ലാ ആശുപത്രി, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേര് വീതവുമാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
ജില്ലയില്‍ 4754 പേര് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 4700 പേരും ആശുപത്രികളില്‍ 54 പേരുമാണ് നീരിക്ഷണത്തിലുള്ളത്.2495 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍ 369 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാവനുണ്ട്. ഇതുവരെ ആവര്‍ത്തനമില്ലാതെ ആകെ 3150 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച പുതിയതായി 6 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 142 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 1964 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 30 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്തു. ഇതില്‍ 11 പേര് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം ഉള്ളവരും 19 പേര് പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഇല്ലാത്തവരും ആണ്. നീരിക്ഷണത്തിലുള്ള 440 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: