ന്യൂദല്‍ഹി: നടത്ത മത്സരത്തില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരനാകാന്‍ ആഗ്രഹിക്കുന്നതായി മലയാളിയായ കെ.ടി. ഇര്ഫാന്. ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുമെന്ന് ഇര്ഫാന് പറഞ്ഞു.
2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പത്താം സ്ഥാനം നേടിയ താരമാണ് ഇര്ഫാന്. അന്ന് ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 2016ലെ റിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യത നേടിയെങ്കിലും പരിക്ക് മൂലം റിയോയിലേക്ക് പോകാനായില്ല.
ടോക്കിയോ ഒളിമ്പിക്സിനും ഇര്ഫാന് യോഗ്യത നേടിയിട്ടുണ്ട്. തന്റെ കഴിവും പരിയച സമ്പത്തും പ്രയോജനപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടും. ലണ്ടനില്‍ ഒരുമണിക്കൂര്‍ ഇരുപത് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. അവിടെ വെങ്കലം നേടിയ ചൈനയുടെ വാങ് സെന്‍ ഒരു മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ഇരുപത്തിയഞ്ച് സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
ഒളിമ്പിക്സ് മെഡല്‍ തന്നില്‍ നിന്ന് ഏറെ അകലെയല്ല. ലണ്ടനില്‍ മത്സരിക്കുമ്പോള്‍ സാങ്കേതിക മികവ് കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ ഏറെ പരിചയസമ്പത്തും സാങ്കേിതക മികവും ഉണ്ട്. ഒരു മണിക്കൂര്‍ പത്തൊമ്പത് മിനിറ്റില്‍ ഫിനിഷ് ചെയ്യുകയാണ് തന്റെ ലക്ഷ്യം. ടോക്കിയോയില്‍ ഈ ലക്ഷ്യം കൈവരിക്കാമെന്ന് തനിക്ക് ഉറപ്പുണ്ട്. നടത്ത മത്സരത്തില്‍ രാജ്യത്തിന് ആദ്യ ഒളിമ്പിക്സ് മെഡല്‍ സമ്മാനിക്കുന്ന താരമാകുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇര്ഫാന് പറഞ്ഞു.
അത്ലറ്റിക്സില് നിന്ന് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ഇര്ഫാന്. ജപ്പാനില്‍ നടന്ന ഏഷ്യന്‍ നടത്ത മത്സരത്തില്‍ 20 കിലോ മീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം നേടിയാണ് ഇര്ഫാന് ടോക്കിയോ ഒളിമ്പിക്സിന് ടിക്കറ്റെടുത്തത്.
ഒളിമ്പിക്സ് നടത്ത മത്സരത്തില്‍ മെഡല്‍ നേടാന്‍ വ്യക്തമായ പ്ലാനിങ്ങും സാങ്കേതിക മികവും വേണം. നടത്ത മത്സരം സാങ്കേതിക ഇനമാണ്. കാര്യങ്ങള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും മത്സരം വിഷമം പിടിച്ചതു തന്നെ. സാങ്കേതിക മികവുണ്ടെങ്കിലേ മെഡല്‍ നേടാനാകൂ. മറ്റ് രാജ്യങ്ങളിലെ കായിക താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമുക്ക് സാങ്കേിതിക മികവ് കുറവാണ്.
ഇരുപത് കിലോ മീറ്റര്‍ നടത്തമത്സരത്തിലെ അവസാന അഞ്ചു കിലോമീറ്ററാണ് ഏറെ പ്രാധാന്യം. ആ അഞ്ചു കിലോമീറ്റര്‍ വ്യക്തകമായി പ്ലാനിങ്ങിലൂടെ മുന്നേറിയാലേ മെഡല്‍ നേടാനാകൂ. ലണ്ടന്‍ ഒളിമ്പിക്സില്‍ ആദ്യ പതിനഞ്ച് കിലോമീറ്ററില്‍ ഞാന്‍ നാല്, അഞ്ച് സ്ഥാനങ്ങള്ക്കിടിയിലായിരുന്നു. പക്ഷെ സാങ്കേതിക മികവ് ഇല്ലാത്തതിനാല്‍ അവസാന അഞ്ചു കിലോ മീറ്റര്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനായില്ല. ലണ്ടനിലെ അനുഭവത്തില്‍ നിന്ന് ഏറെ പഠിച്ചു. പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ്. തികഞ്ഞ ആത്മവിസ്വാസത്തോടെയാണ് ടോക്കിയോയിലേക്ക് പോകുന്നതെന്നും ഇര്ഫാന് പറഞ്ഞു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് രാജ്യം ലോക് ഡൗണിലാണെങ്കിലും ഇര്ഫാന് ബെംഗളൂരുവിലെ സായ് കേന്ദ്രത്തില്‍ പരിശീലനം നടത്തിവരുകയാണ്. പരിശീലനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്. ഒറ്റക്കാണ് പരിശീലനം. വാട്സ്ആപ്പിലൂടെ പരശീലകനുമായി ബന്ധപ്പെടുന്നുണ്ട്. ഫോണിലൂടെയും വീഡിയോ കോളിലൂടെയും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ഇര്ഫാന് കൂട്ടിമച്ചര്ത്തു. റഷ്യക്കാരനായ അലെക്സാണ്ടര്‍ ആര്ട്സിബാഷേവാണ് ഇര്‍ഫാന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: