ന്യൂദല്‍ഹി: കൊറോണയും ലോക്ഡൗണും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നേരിട്ടു നല്‍കിയത് 36,659 കോടി രൂപ. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 17 വരെയായി, പല പദ്ധതികളില്‍പ്പെടുത്തി 16.01 കോടി പേരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് ഇത്രയും തുക എത്തിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു.
36,659 കോടിയില്‍ 27,442 കോടി കേന്ദ്രം സ്പോണ്സര് ചെയ്ത പദ്ധതികള്‍ വഴിയും 9717 കോടി കേന്ദ്ര പദ്ധതികള്‍ വഴിയുമാണ് അക്കൗണ്ടുകളില്‍ എത്തിച്ചത്.പധാനമന്ത്രിയുടെ കര്‍ഷക സമ്മാന പദ്ധതി, തൊഴിലുറപ്പ് പദ്ധതി, ദേശീയ സാമൂഹ്യ സഹായ പദ്ധതി, മാതൃവന്ദന യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ സ്കോര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ വഴിയാണ് 27,442.08 കോടിയും നല്‍കിയത്.19.86 കോടി സ്ത്രീകള്‍ക്ക് 9930 കോടിഇതിനു പുറമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം ഇട്ടു. ഏപ്രില്‍ 13 വരെയായി 19.86 കോടി സ്ത്രീകള്‍ക്കായി 9930 കോടി രൂപയാണ് വിതരണം ചെയ്തത്.
കര്ഷകന് സമ്മാനം തൊഴിലുറപ്പുകാര്‍ക്കും പണം
കര്‍ഷക സമ്മാന്‍ പദ്ധതി പ്രകാരം 8.43 കോടി പേര്‍ക്കായി 17,733 കോടിയാണ് വിതരണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതികളില്‍ അംഗമായ 1.55 കോടി പേര്‍ക്കായി 5406 കോടി രൂപയാണ് അക്കൗണ്ടുകളില്‍ കേന്ദ്രം ഇട്ടു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: