തിരുവനന്തപുരം: കൊറോണ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ഒറ്റക്കെട്ടായി നില്ക്കേണ്ടതിന് പകരം ബിജെപി അനുഭാവികളായ പ്രവാസികളെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോര്‍ട്ട് ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്തോ അറബ് ബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബിജെപി അനുഭാവികള്‍ ആയിപ്പോയതിന്റെ പേരില്‍ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യന്‍ പൗരനെയും പുറത്താക്കാന്‍ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്കി ആദരിച്ചവരാണ് അറബ് ഭരണാധികാരികള്‍ എന്നകാര്യമെങ്കിലും മിനിമം ഓര്‍മ്മവേണം. അറബ് രാഷ്ട്ര തലവന്മാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളുടെ മുന്നില്‍ നമ്മുടെ സല്പേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാര്‍ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിടെ ജനാധിപത്യ പോംവഴിയുണ്ടെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ബിജെപി അനുഭാവികളായിപ്പോയി എന്നതിന്റെ പേരില്‍, ദേശീയ സാംസ്കാരിക സംഘടനകളുടെ ഭാഗമായതിന്റെ പേരില്‍ , ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നവരെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോര്‍ട്ട് ചെയ്യും എന്നൊക്കെ കുറെയാളുകള്‍ ഭീഷണി ഉയര്‍ത്തുകയാണ്.
ഇന്തോ അറബ് ബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ കൈക്കൊള്ളുന്നത്. പ്രവാസികള്‍ ഒറ്റക്കെട്ടായി ഒരുമയോടെ നില്‍ക്കേണ്ട ഘട്ടമാണിത്.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളുടെ മുന്നില്‍ നമ്മുടെ സല്പേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാര്‍ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിടെ ജനാധിപത്യ പോംവഴിയുണ്ട്.
ആ ജനാധിപത്യ വേദിയില്‍ പരാജയപ്പെട്ടവര്‍ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കാത്തുനില്ക്കാനുള്ള ക്ഷമ കാണിക്കണം. രാജ്യം ആരു ഭരിച്ചാലും ലോകത്തിനുമുന്നില്‍ നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ അഭിമാനം തകര്‍ക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളെ വേദിയാക്കരുത്. ഭാവിയില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കും അത് ദോഷമായി തന്നെ ഭവിക്കും.
ബിജെപി അനുഭാവികള്‍ ആയിപ്പോയതിന്റെ പേരില്‍ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യന്‍ പൗരനെയും പുറത്താക്കാന്‍ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്കി ആദരിച്ചവരാണ് അറബ് ഭരണാധികാരികള്‍ എന്നകാര്യമെങ്കിലും മിനിമം ഓര്‍മ്മവേണം. അറബ് രാഷ്ട്ര തലവന്മാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും.
എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അറബ് രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഇന്ത്യ മുന്നിലുണ്ടായിട്ടുണ്ട്. കൊറോണ ബാധയ്ക്കെതിരായ പോരാട്ടത്തിലും മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇന്തോ അറബ് ബന്ധത്തെ തകര്‍ക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് ഓരോ ഉത്തരവാദിത്വബോധമുള്ള പൗരനും വിട്ടുനില്‍ക്കണം. ഇന്ത്യയ്ക്ക് പുറത്ത് ആത്യന്തികമായി നിങ്ങള്‍ കോണ്‍ഗ്രസുകാരനോ മാര്‍ക്സിസ്റ്റുകാരനോ ബിജെപിക്കാരനോ ഹിന്ദുവോ മുസല്മാനോ ക്രൈസ്തവനോ അല്ല , ഇന്ത്യന്‍ ആണ് എന്നത് മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: