ജനീവ: യൂറോപ്പില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00,501 കവിഞ്ഞു. 11,36,672 രോഗബാധിതരാണ് യൂറോപ്പിലുള്ളത്.
ആഗോള തലത്തില്‍ 1,62,000 ലധികം മരണം. വൈറസ് ബാധ സ്ഥിരീകരിച്ചത് ഇരുപത്തിനാല് ലക്ഷത്തോളം പേര്‍ക്ക്. 55,225 പേരുടെ നില ഗുരുതരം.
ആഫ്രിക്കയിലും രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നു. 20,000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 1000 മരണം റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ദക്ഷിണ കൊറിയ. അതേസമയം, രാജ്യത്ത് രോഗം ഭേദമായ ശേഷം വീണ്ടും പരിശോധനാ ഫലം പോസിറ്റീവായവരുടെ എണ്ണം 179 ആയി. ജപ്പാനില്‍ രോഗികളുടെ എണ്ണം 10000 കവിഞ്ഞു. സിംഗപ്പൂരിലും രോഗികള്‍ വര്‍ധിക്കുന്നു. ഒരു മാസം മുന്‍പ് രോഗപ്രതിരോധത്തിന് ലോകത്തിന്റെ പ്രശംസ നേടിയ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആഴ്ചകള്‍ക്കുള്ളില്‍ 266ല്‍ നിന്ന് 6588ല്‍ എത്തി.
അമേരിക്ക
ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ. 540 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ ആകെ രോഗികള്‍ 17,671. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 7,38,923 കവിഞ്ഞു. 39,015 പേര് മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 1849 പേര്.
സ്പെയ്ന്‍
സ്പെയ്നില്‍ ഇന്നലെ മരണ നിരക്ക് കുറഞ്ഞു. 410 പേര് ഇന്നലെ മരിച്ചു. ആകെ മരണം 20,453. 1528 പേര്‍ക്കു കൂടി വൈറസ് ബാധ. ആകെ രോഗികള്‍ 1,95,944. 77,357 പേര് രോഗമുക്തരായി. 7371 പേര് ഗുരുതരാവസ്ഥയില്‍.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്പെയ്നില്‍ കുട്ടികള്‍ക്ക് പുറത്ത് ഇറങ്ങാന്‍ ഇളവ്. അതേസമയം, ലോക്ഡൗണ്‍ മെയ് 9 വരെ നീട്ടി.
ഇറ്റലി
ഇറ്റലിയില്‍ വൈറസ് ബാധിതര്‍ 1,75,925. മരണസംഖ്യ 23,227. 482 പേര് ഇന്നലെ മരിച്ചു. 3491 പുതിയ രോഗികള്‍. 44,927 പേര് രോഗമുക്തരായി. 2733 പേര് ഗുരുതരാവസ്ഥയില്‍.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ 642 പേര് കൂടി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി മരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്. അത്യാഹിത വിഭാഗത്തിലുള്ളവരുടെ എണ്ണത്തിലും പത്തു ദിവസമായി കുറവുണ്ട്. ആകെ 1,51,793 രോഗികള്‍. 19,232 മരണം. 35,983 പേര് രോഗമുക്തരായി. 5833 പേരുടെ നില ഗുരുതരം.
ജര്‍മനി
1,43,724 പേര്‍ക്ക് രാജ്യത്ത് കൊറോണ. 4538 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 88,000 പേര്‍ക്ക് രോഗം ഭേദമായി. 2922 പേര് ഗുരുതരാവസ്ഥയില്‍.
ബ്രിട്ടന്
ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 1,14,217 ആയി. ഇന്നലെ 5525 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 15,464 പേര് മരിച്ചു. 24 മണിക്കൂറില്‍ 888 മരണം. 1559 പേരുടെ നില ഗുരുതരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: