Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിങ്ക്‌ളര്‍: ഗവര്‍ണറേയും മറികടന്നു; മറുപടി നല്‍കേണ്ട വിഷയങ്ങള്‍ ഏറെ; ചോദ്യങ്ങള്‍ ഉന്നയിച്ച് ശ്രീജിത്ത് പണിക്കര്‍

സ്പ്രിങ്ക്‌ളര്‍ അമേരിക്ക കമ്പനിയുമായാണ് കരാര്‍. സ്പ്രിങ്കഌ ഇന്ത്യയുമായല്ല. ആ കമ്പനി ശേഖരിക്കുന്ന ഡാറ്റ, അവരുടെ സംവിധാനത്തില്‍ അമേരിക്കയിലാണ് സൂക്ഷിക്കുന്നതെങ്കില്‍ അത് ഐടി നിയമപ്രകാരം ഡാറ്റാ ഉപയോഗ നിയമ ലംഘനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 02:37 pm IST
in Kerala

കൊച്ചി: ആരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും, എത്ര അവഗണിച്ചാലും  സ്പ്രിങ്ക്‌ളര്‍  അമേരിക്ക കമ്പനിയുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ദുരൂഹമായി തുടരുന്നു. സംസ്ഥാന ജനങ്ങളോട് രേഖാമൂലം മറുപടിനല്‍കേണ്ട ഒട്ടേറെ ചോദ്യങ്ങള്‍ ശേഷിക്കുന്നു.  

സംസ്ഥാന സര്‍ക്കാരിന്റെ കരാറുകളും ടെന്‍ഡറുകളും അടക്കം സകല ഇടപാടുകളും സംസ്ഥാന ഗവര്‍ണറാണ് നടപ്പാക്കുന്നത്. ഗവര്‍ണര്‍ക്കുവേണ്ടി ചീഫ് സെക്രട്ടറിയാണ് ഒപ്പുവെക്കുന്നത്. അതാണ് സര്‍ക്കാരിന്റെ റൂള്‍സ് ആന്‍ഡ് ബിസിനസ് അനുസരിച്ച് ചട്ടം. പക്ഷേ, ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് ഐടി സെക്രട്ടറിയാണ്. ഐടി സെക്രട്ടറിയെ അതിന് ചുമതലപ്പെടുത്തിയതായി അറിയിപ്പുണ്ടായിട്ടില്ല. ഈ കരാറില്‍ ഐടി നിയമങ്ങളും ചട്ടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഐടി വിദഗ്ധന്‍ കൂടിയായ ശ്രീജിത് പണിക്കര്‍ പറയുന്നു. കരാര്‍ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി പോലുമല്ല, വിദേശ കമ്പനിയുമായാണ് എന്നതും ഗൗരവതരമാണെന്ന് അദ്ദേഹം പറയുന്നു.  

സര്‍ക്കാര്‍ വിശദീകരിക്കേണ്ട വിഷയങ്ങള്‍ ഏറെയാണ്.  

1. കൊറോണ സംബന്ധിച്ച് ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ എവിടെ ശേഖരിക്കുന്നു? 2. കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ രണ്ടുകൂട്ടരുടേതുമല്ലാതെ പൊതു ഇടത്തില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന ക്ലൗഡ് ഡാറ്റാ സ്‌റ്റോറിങ് ആണോ നടത്തുന്നത്? 3. ഈ കമ്പനിയെ എങ്ങനെ, ആര് തിരഞ്ഞെടുത്തു? 4. നിയമ വകുപ്പ് അറിയേണ്ടതില്ലേ? എന്തുകൊണ്ട് ഒഴിവാക്കി? 5. സൗജന്യ സേവനം എത്രകാലം? ആര് തീരുമാനിക്കും? 6. ഡറ്റാ എത്രത്തോളം?  

 സ്പ്രിങ്ക്‌ളര്‍അമേരിക്ക കമ്പനിയുമായാണ് കരാര്‍. സ്പ്രിങ്കഌ ഇന്ത്യയുമായല്ല. ആ കമ്പനി ശേഖരിക്കുന്ന ഡാറ്റ, അവരുടെ സംവിധാനത്തില്‍ അമേരിക്കയിലാണ് സൂക്ഷിക്കുന്നതെങ്കില്‍ അത് ഐടി നിയമപ്രകാരം ഡാറ്റാ ഉപയോഗ നിയമ ലംഘനമാണ്. കാരണം, അവിടത്തെ ഐടി നിയമപ്രകാരമായിരിക്കും നടപടികള്‍.

ക്ലൗഡ് ഡാറ്റാ സ്‌റ്റോറിങ് ആണോ എന്നും വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി ബൃഹത്തായ സംവിധാനമില്ലാത്തവര്‍ ആശ്രയിക്കുന്നതാണ് ക്ലൗഡ് സ്‌റ്റോറിങ്. ആമസോണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ ആ സംവിധാനം നല്‍കുന്നു. അവരുടെ സേവനം ഇന്റര്‍നെറ്റ് വഴി വിനിയോഗിച്ച് അവിടെ വിവരങ്ങള്‍ സംഭരിക്കുകയും കരാര്‍ കക്ഷികളുടെ അറിവോടെ ഉപയോഗിക്കാന്‍ പാസ്‌വേഡ് നല്‍കും. അപ്പോഴും വിവരങ്ങള്‍ കരാറുകാരുടെ സ്വന്തം സംവിധാനത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതിയുണ്ടെങ്കില്‍ അത് ഡാറ്റാ സുരക്ഷയെ ബാധിക്കും.

ടെണ്ടര്‍ പോലുള്ള സാധാരണ വഴിയിലല്ല  സ്പ്രിങ്ക്‌ളര്റിനെ തിരഞ്ഞെടുത്തത്. മലയാളിയുടെ  കമ്പനി സൗജന്യ സേവനം എന്നൊക്കെയാണ് വിശദീകരണങ്ങള്‍. പക്ഷേ, സംശയങ്ങള്‍ ഏറെയാണ്. സൗജന്യംപ്രവൃത്തിയിലെ സേവനത്തിനു മാത്രമേ സാധ്യമാകൂ. അടിസ്ഥാന സൗകര്യങ്ങളും പ്രവൃത്തിക്ക് വേണ്ടിവരുന്ന ചെലവും സേവനമല്ല, അതുകൊണ്ടുതന്നെ സൗജന്യമല്ല. സേവനം സൗജന്യമാണെന്ന് പറയുമ്പോഴും അനുബന്ധ ചെലവുകളുടെ ബില്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് നല്‍കും. അതു കൊടുക്കാതരിക്കാം, പ്രത്യേക കാരണം പറഞ്ഞ് കൊടുക്കുകയുമാകാം. അതായത് ഇപ്പോള്‍ പറയുന്ന സൗജന്യ സേവനം  പില്‍ക്കാലത്ത് അങ്ങനെയല്ലാതാകാം.  

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നത്. അത് ദുരുപയോഗം ചെയ്തുവെന്ന് തോന്നിയാല്‍ അതിനെതിരേ നിയയമനടപടി ആര് നടത്തും എവിടെ നടത്തും. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. അമേരിക്കന്‍ കമ്പനിയായതിനാല്‍ ന്യൂയോര്‍ക്കിലാണ് നിയമനടപടികള്‍ക്ക് ആസ്ഥാനമെന്ന് അവര്‍ പറയുന്നു. അപ്പോള്‍ സാധാരണക്കാരനായ ഒരാള്‍ക്ക് എന്തുചെയ്യാനാകും. ഡാറ്റാ ചോര്‍ച്ചയോ മോഷണമോ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്പോള്‍ സംസ്ഥന ചീഫ് സെക്രട്ടറിയോ ഐടി സെക്രട്ടറിയോ ആരാണ് കേസില്‍ ഉത്തരവാദിയാകുക. ഇക്കാര്യങ്ങളില്‍  വ്യക്തതയില്ല.  

സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ പ്രകാരംപരിമിതമായ തോതിലാണ് വിവിര ശേഖരണം.  പക്ഷേ,  സ്പ്രിങ്ക്‌ളര്‍  ഇതിനായി വിനിയോഗിക്കുന്ന സാങ്കേതിക സംവിധാനം വളരെ വലുതാണ്. ലോകത്തെ ഏറ്റവും വലിയ 15 ഡാറ്റാ സംഭരണ സംവിധാനങ്ങളിലൊന്നായ ഡാറ്റാ ലേക്‌സിലാണ് വിവര ശേഖരണം. അതിനായി മുടക്കുന്ന വന്‍ തുകയും അനുബന്ധ സംവിധാനങ്ങളുടെ ചെലവും സൗജന്യമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്നുവെന്ന് പറയുമ്പോള്‍,  ഡാറ്റാ വിനിയോഗത്തിലൂടെമുടക്കുമുതലും ലാഭവും പിടിക്കാമെന്നുതന്നെയായിരിക്കണം ലക്ഷ്യം.

Tags: അഴിമതിSreejith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Kerala

പൊലീസ്തലപ്പത്ത് അഴിച്ചുപ്പണി; എഡിജിപി യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍

Kerala

കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

Kerala

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.