കൊച്ചി: നിര്‍ത്തിവച്ച വാര്‍ത്താസമ്മേളനം ഇന്ന് പുനഃരാരംഭിക്കുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ജന്മഭൂമി മുന്നോട്ടു വയ്‌ക്കുന്നു ആ ചോദ്യങ്ങള്‍. കൊറോണ പ്രതിരോധ-സേവന പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു മുന്നേറാന്‍ ഈ വിഷയങ്ങളില്‍ വ്യക്തത അവശ്യമാണ്.
1. ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുമ്പോള്‍, അത് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ കുറ്റമറ്റ വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ടോ. പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ലേ?
2. കൊറോണ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. 20,000 കോടി രൂപയില്‍ ആര്‍ക്കെല്ലാം, എത്ര, എങ്ങനെ ലഭ്യമാക്കി?
3. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും പോ
ലെ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നേരിട്ടുനല്‍കിയ സാമ്പത്തികവും അല്ലാത്തതുമായ സഹായം, ജനങ്ങള്‍ക്ക് ലഭ്യമാക്കിയ വിവിധ സഹായം എന്നിവ വെളിപ്പെടുത്താമോ?
4. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയുടെ സ്ഥിതിവിവര കണക്കും അവസ്ഥയും എന്താണ്? കൊറോണ ബാധയ്‌ക്കു മുമ്പ് ത്രിതല പഞ്ചായത്ത് സംവിധാനം വഴി, 2020 ഫെബ്രുവരി വരെ ചെലവഴിച്ച പദ്ധതി വിഹിതം എത്ര കോടിയുടേത്? എത്ര ശതമാനം?
5 കേരളത്തിലെ മൂന്നര ലക്ഷത്തിലേറെ പ്രവാസികള്‍ കൂട്ടമായി തിരികെ വന്നാല്‍ അവരുടെ പരിശോധന, നിരീക്ഷണം, പാ
ര്‍പ്പിക്കല്‍ കാര്യങ്ങള്‍ക്ക് കേരളം എത്രത്തോളം സജ്ജമെന്ന് വിശദീകരിക്കുമോ?
6. കൊറോണ പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന കേന്ദ്ര പദ്ധതികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നു, മന്ത്രിസഭാംഗങ്ങള്‍ അവഹേളിക്കുന്നു, വിമര്‍ശിക്കുന്നു. ഇത് അറിവോടെയും സമ്മതത്തോടെയുമല്ലെങ്കില്‍ വിലക്കാത്തതെന്ത്?
7 പത്താം ക്ലാസ്/പ്ലസ്ടു പരീക്ഷ, മാള്‍/
ബാര്‍ പൂട്ടല്‍, സാലറി ചലഞ്ച്, ഗതാഗത പു
നഃസ്ഥാപനം തുടങ്ങിയവയില്‍ തിരുത്തല്‍ വേണ്ടിവന്നത് കൂടിയാലോചിക്കാതെ തീരുമാനിച്ചിട്ടാണോ?
8. കമ്പ്യൂട്ടര്‍വല്‍ക്കരണം, ആധാര്‍-തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയെ എതിര്‍ത്ത പാ
ര്‍ട്ടിയുടെ സര്‍ക്കാര്‍ ഡാറ്റാ സുരക്ഷ വിഷയത്തില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള കരാറിനെ ന്യായീകരിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?
9. കൊറോണ പ്രതിരോധ-സേവന പ്രവര്‍ത്തനങ്ങളിലെ രാഷ്‌ട്രീയ പക്ഷപാതം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാന്‍ സര്‍ക്കാറിന് കഴിയാത്തതെന്തുകൊണ്ട്.
10. കമ്മ്യൂണിറ്റി കിച്ചന്‍ പാളിയത് എന്തുകൊണ്ട്? ജനസേവനം നടത്തുന്ന ഇതര പ്രസ്ഥാനങ്ങളെ തടയുകയും അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: