തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഡാറ്റാ കൈമാറ്റം വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും കേരള ഘടകത്തിന്റെ നിലപാടും അറിയിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പ്രിംക്ലര്‍ ഇടപാടില്‍ ദുരൂഹതയുള്ളതായി വെളിച്ചത്ത് വരികയും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വാദ പ്രതിവാദങ്ങള്‍ നിരത്തിയെങ്കിലും അന്വേഷണം അദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളിലേക്കും നീളുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തികമായ ഇടപാട് ഇല്ലാത്തതുകൊണ്ട് അഴിമതി ഇല്ല എന്നു മുഖ്യമന്ത്രി വാദിക്കുന്നത്. എന്നാല്‍ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഒരാളുടെ ഡാറ്റയ്ക്ക് മാര്‍ക്കറ്റില്‍ 10,000 മുതല്‍ 75,000 രൂപ വരെ മൂല്യമുണ്ടെന്നാണ് പഠനങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റയാണ് സ്പ്രിംക്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് സംസ്ഥാനം ഇപ്പോള്‍ കൈമാറിയിട്ടുള്ളത്. കൊറോണയുടെ മറവില്‍ സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാനുള്ള വഴിയും പിണറായി സര്‍ക്കാര്‍ തുറന്നിട്ടിട്ടുണ്ട്.
അതേസമയം പാര്‍ട്ടിയുടെ അടിസ്ഥാനപരമായ നിലപാടില്‍ നിന്നും വ്യത്യസ്തമായൊരു നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചെന്ന് ആരോപിച്ചാണ് ഇപ്പോള്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നത്. ഇതോടെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടേക്കാം എന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.
അതുകൊണ്ടുതന്നെ കേന്ദ്ര കമ്മിറ്റി ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം വിശദീകരണം ലഭിച്ച ശേഷം അവൈലബിള്‍ പോളീറ്റ് ബ്യൂറോ യോഗം ചര്‍ച്ചചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: