തലശ്ശേരി: ലോകം മുഴുവന്‍ കൊറോണ ഭീതിയിലാഴുകയും ഭാരതത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോലിക്കു പോകാന്‍ കഴിയാതെ ദുരിതത്തിലായ ഗ്രാമവാസികള്‍ക്ക് സഹായഹസ്തവുമായി സേവാഭാരതി ഡയമണ്‍മുക്ക് മാധവം സേവകേന്ദ്രം.
സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 500 പച്ചക്കറിക്കിറ്റുകള് വിതരണം ചെയ്തു . മൊത്തം 2500 കിലോ പച്ചക്കറിയാണ് വിതരണം ചെയ്തത്.
രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സഹകാര്യവാഹ് വി. ശശിധരന് കിറ്റ് കൈമാറിക്കൊണ്ട് വിതരണോദ് ഘാടനം നിര്‍വ്വഹിച്ചു. സോജേഷ്, സുജേഷ്, പ്രിയേഷ്, വിജിലേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: