മുംബൈ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യന്‍ നടപടി ക്രമങ്ങളേയും സര്‍ക്കാരിനേയും അഭിനന്ദിക്കുമ്പോള്‍ അതില്‍ മത വൈരി സൃഷ്ടിക്കാന്‍ നീക്കവുമായി എഴുത്തുകാരിയും ഇടത് സഹായാത്രികയുമായ അരുന്ധതി റോയി. കോവിഡ് 19 രോഗത്തിനെ മറയാക്കി മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അരുന്ധതി റോയിയുടെ പ്രസ്താവന. ജര്‍മ്മന്‍ ടിവി ചാനലായ ഡിഡബ്ല്യൂവിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയത്.
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മത സമ്മേളനത്തിന് എത്തിയവരെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കുകയും. ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്തിരിവാണെന്നാണ് അരുന്ധതി റോയ് ആരോപിക്കുന്നത്.
മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും അത് ചികിത്സിച്ച് ഭേദമാക്കുന്നതിനും, കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുമാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. ഇത് ജനങ്ങള്‍ക്കിടയില്‍ മതവൈരി പരത്തുന്നതിനുള്ള ആയുധമാക്കുകയാണ് അരുന്ധതി റോയി. യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് ദല്‍ഹിയില്‍ മുസ്ലിം സമുദായത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന വിധത്തില്‍ വിദേശമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനയാണ് അരുന്ധതി റോയി നടത്തിയത്.
മോദി സര്‍ക്കാരിനെ നാസി ഭരണകൂടവുമായാണ് അരുന്ധതി റോയുടെ നോവലായ ദ മിനിസ്റ്റ്ട്രി ഓഫ് അട്മോസ്റ്റ് ഹാപ്പിനസില്‍ താരതമ്യം ചെയ്തത്. ഇന്ത്യയില്‍ കോവിഡ് കൊണ്ടു മാത്രമല്ല, ഇതിന്റെ മറവില്‍ ഒരു കൂട്ടക്കൊലയിലേക്കാണ് രാജ്യം പോകുന്നതെന്നും അരുന്ധതി റോയിയുടെ വിദ്വേഷ പ്രസ്താവനയില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവര്‍ത്തിച്ചവരെ കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സിഎഎയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍ എന്നിവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജനങ്ങള്‍ക്കായി എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെയാണ് ഇന്ന് മാതൃകയാക്കുന്നത്. യുഎസ്, യുഎഇ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ അവശ്യ മരുന്നുകള്‍ക്കായി ഇന്ത്യയോടാണ് അഭ്യര്‍ത്ഥിക്കുന്നത്. രാജ്യ ഭേദമില്ലാതെ എല്ലാവര്ക്കും മോദി സര്‍ക്കാര്‍ സഹായ ഹസ്തം നല്‍കുന്നുണ്ട്. രാജ്യം മതം, ഭാഷ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് ഇതിനെതിരെ പോരാടുമ്പോഴാണ് അരുന്ധതി റോയി മോദി സര്‍ക്കാര്‍ വിരുദ്ധതയ്ക്കുള്ള പ്രചാരണ തന്ത്രമായി നിലവിലെ സാഹചര്യങ്ങളേയും മുതലെടുക്കാന്‍ ശ്രമം നടത്തുന്നത്. അരുന്ധതി റോയിയുടെ ഈ പരാമര്‍ശത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനു മുമ്പും മോദിക്കെതിരെ വ്യക്തിഹത്യയ്്ക്കായി അരുന്ധതി വാസ്തവ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: