ലണ്ടന്‍: മരണസംഖ്യയും പുതിയ കേസുകളും കുറഞ്ഞതോടെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും വീടിന് പുറത്ത് ഇറങ്ങാന്‍ കുട്ടികള്‍ക്ക് അനുമതി നല്കി സ്പാനിഷ് സര്‍ക്കാര്‍. മാര്‍ച്ച് 14 മുതല്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് സ്പെയിന് വിലക്കിയിരിക്കുകയാണ്. ഈ മാസം 27 മുതല്‍ ഈ നിയന്ത്രണം നീക്കുമെന്ന് സ്പെയിന് അറിയിച്ചു.
‘കുട്ടികള്‍ അല്പം ശുദ്ധവായു ശ്വസിക്കട്ടെ’ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ് പറഞ്ഞു. കുട്ടികള്‍ക്ക് ഇളവുകള്‍ വേണമെന്ന് ബാര്‍സിലോണ മേയര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള് നടന്ന മൂന്നാമത്തെ രാജ്യമായ സ്പെയിനിലാണ് ലോക്ക് ഡൗണിന് ഇളവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: