മലപ്പുറം: ക്രിസ്ത്യന്‍ സമുദായത്തെയും മതവിശ്വാസങ്ങളെയും അധിക്ഷേപിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമ പ്രവര്ത്തകന് സനൂബ് ശശിധരനെതിരെ ചങ്ങരംകുളം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പെസഹാ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ യേശുവിനെ കഴുവേറിയെന്ന് അധിക്ഷേപിച്ചും ഇത്തവണ ഉയര്ത്തെഴുന്നേല്ക്കില്ലെന്നു പരിഹസിച്ചുമായിരുന്നു പോസ്റ്റ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ കോശി ജേക്കബ് സംസ്ഥാന ഡിജിപിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്‍മാനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും അഡ്വ. കോശി ജേക്കബ് പരാതി നല്‍കിയിരുന്നു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മൂക്കുത്തല സ്വദേശിയാണു സനൂബ്. കൊച്ചി മേഖലയിലെ ടവര്‍ ലൊക്കേഷനില്‍ വച്ചാണു പോസ്റ്റിട്ടത്തെന്നു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) വകുപ്പുകള്‍ അനുസരിച്ചാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സനൂബ് ശശിധരന് ഫെയ്സ് ബുക്ക് പോസ്റ്റ് ക്രിസ്ത്യന്‍ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും അതുവഴി സമൂഹത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി ലഹളയുണ്ടാക്കി സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ കാരണമാകും വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും എഫ്ഐആറില്‍ കുറ്റം ആരോപിക്കുന്നു.
സനൂബ് ശശിധരന്റെ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇരൂനൂറിലേറെ പരാതികളാണ് കേരള പൊലീസിന്റെ സൈബര്‍ സെല്ലില്‍ ലഭിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ സനൂബിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികള്‍ പൊലീസില്‍ ലഭിച്ചു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലൂടെ സനൂബ് മാപ്പപേക്ഷിച്ചിരുന്നു.
ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി, ന്യൂസ് 18 ചാനലുകളില്‍ റിപ്പോര്‍ട്ടറായിരുന്ന സനൂബ് അടുത്ത കാലത്ത് കൊച്ചിയിലെ റെഡ് സ്പോട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ മീഡിയ വണ്‍ ചാനലില്‍ റിപ്പോര്‍ട്ടറായിരിക്കെ പത്രപ്രവര്‍ത്തക യൂണിയന് വാട്സാപ് ഗ്രൂപ്പില്‍ ജാതീയ പരാമര്‍ശങ്ങളും ശ്രീനാരായണ ഗുരുവിനെതിരായ പരിഹാസവും നടത്തിയതിന്റെ പേരില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സനൂബിനെതിരെ കേസെടുത്തിരുന്നു. മത നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും അപഹസിച്ചു ഫെയ്സ് ബുക്ക് പോസ്റ്റിടുന്നത് ഇയാളുടെ പതിവാണ്. ക്രിസ്തുവിനെതിരായ പോസ്റ്റ് വിവാദമായതോടെ ആ പോസ്റ്റും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, എന്‍.കെ.പ്രേമചന്ദ്രന് എംപി എന്നിവര്‍ക്കെതിരായ മോശം പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ ഡെലീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: