പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മാത്തൂര്‍, ചെമ്പനോട ഉണ്ടംമൂല, പെരുവണ്ണാമൂഴി വട്ടക്കയം, മുതുകാട് ചെങ്കോട്ടകൊല്ലി എന്നീ മേഖലകളിലെ കൃഷിയിടങ്ങളില്‍ കുരങ്ങ് ശല്യം രൂക്ഷം. കരിക്കും അടക്കയും വ്യാപകമായി പറിച്ചു നശിപ്പിക്കുകയാണ്. ചക്കകളും പറിക്കുന്നുണ്ട്.
മാത്തൂര്‍ ഭാഗത്തെ ജോര്‍ജ് വെള്ളപ്ലാക്കല്‍, വിനു കാലായില്‍, തോമസ് ആനത്താനത്ത്, ഇബ്രായി മീത്തലെ മഠത്തില്‍, റോബര്‍ട്ട് മാളിയേക്കല്‍, ജോര്‍ജ് കടമക്കേരി, ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍, തായ്‌മീത്തില്‍ സജി, ആണ്ടു കുന്നേല്‍ ശിവരാമന്‍, ആണ്ടു കുന്നേല്‍ വിജയന്‍ എന്നീ കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് കുരങ്ങുശല്യം കൂടുതലായുണ്ടായത്. ഈ മേഖല പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലാണ്.
















