ന്യൂദല്‍ഹി : അധ്യയന വര്‍ഷത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ലോക്്ഡൗണ്മൂലം ദീര്‍ഘനാളത്തേയ്ക്ക് സ്കൂള്‍ അടച്ചിടേണ്ടി വന്നതിനെ തടര്‍ന്നാണ് ഈ നടപടി.
ലോക്ഡൗണിനുശേഷം ക്ലാസുകള്‍ ആരംഭിച്ചാല്‍ നിലവിലെ സിലബസ് പ്രകാരം അധ്യാപകര്‍ക്കു പഠിപ്പിച്ചു തീര്‍ക്കാന്‍ പ്രയാസമുണ്ടാകും എന്നതിനാലാണു മാറ്റം. വീട്ടിലിരിക്കുമ്പോള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി ഈ സമയം എങ്ങനെ വിനിയോഗിക്കാമെന്നും ഇതില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
വിദ്യാര്‍ത്ഥികള്‍ വിഷാദരോഗത്തിലേക്കു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. 2021ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി പഠഭാഗങ്ങള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ മൂലം ഇത്രയും നാള് ക്ലാസ് നടത്താന്‍ പറ്റാത്തിനെ തുടര്‍ന്നാണ് ഇത്. കൂടാതെ എന്‍സിഇആര്‍ടി, എന്‍ടിഎ അക്കാദമിക കലണ്ടറുകളും പരിഷ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: