ന്യൂദല്‍ഹി : മെയ് മൂന്നിന് ലോക്ഡൗണ്‍ കഴിഞ്ഞാലും രാജ്യത്തെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും. ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായിരിക്കുന്നത്. കോവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് ട്രെയിന്‍ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാന്‍ വൈകാനുള്ള പ്രധാന കാരണം.
ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാകും. എല്ലാ രംഗത്തും ഇളവുകള്‍ നല്കി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിന്‍,വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കൂവെന്നാണ് സൂചന.
അതേസമയം വിമാന ടിക്കറ്റുകളുടെ ബുക്കിങ് താത്കാലത്തേയ്ക്ക് പുനരാരംഭിക്കരുതെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എയര്‍ ഇന്ത്യ മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും, ജുണ് ഒന്നുമുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുമുള്ള ബുക്കിങ് ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഉത്തരവ് വന്നശേഷം ബുക്കിങ് തുടങ്ങിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയിലാണ് ശനിയാഴ്ച കേന്ദ്രമന്ത്രിമാരുടെ യോഗം ചേര്‍ന്നത്. സ്മൃതി ഇറാനി, ഹര്‍ദീപ്സിങ് പുരി, രാം വിലാസ് പാസ്വാന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: