കണ്ണൂര്‍: പാനൂര്‍ പാലത്തായി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടെടുത്ത കേസ് സത്യസന്ധമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേര്‍സ് അസോസിയേഷന് (ഫെറ്റോ).
സ്കൂളിലെ മറ്റൊരു അധ്യാപകന്റെ മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രം അന്വേഷണ വിഭാഗത്തിന് കിട്ടിയതായി പറയപ്പെടുന്നു. എന്നാല്‍ ഈ അധ്യാപകനെതിരെ യാതൊരുവിധ അന്വേഷണവും നടക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പോക്സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ അധ്യാപക സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ഫെറ്റോ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, എന്‍ടിയു ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി എന്നിവര്‍ സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകന് സ്കൂളില്‍ ഉണ്ടായിട്ടില്ല. സ്വന്തം അച്ഛനെയും കൂട്ടി കോഴിക്കോട് ചികിത്സയ്ക്ക് പോയ സമയം കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നതില്‍ നിഗൂഢതയുണ്ട്. രാഷ്ട്രീയ പകപോക്കലിന് പിഞ്ചു കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം നീചവും നിന്ദ്യവുമാണ്. സംഭവത്തെ വര്‍ഗ്ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണിച്ച് തീവ്രവാദ സംഘടനകളുടെ പ്രചാര വാഹകരാായി പ്രവര്ത്തിതിക്കുകയാണെന്നും പ്രസ്താവനയിലൂടെ ഫെറ്റോ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: