തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഡേറ്റാ വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലും ഡേറ്റാ കച്ചവടം . സ്കൂളുകളെയും അധ്യാപകരെയും സ്വകാര്യ വിവരങ്ങള്‍ അടക്കം അമേരിക്കന്‍ കമ്പനിക്ക് കൈമാറി. കച്ചവടം നടത്തിയത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ് ). അന്തര്‍ ദേശീയ തലത്തില്‍ വന്‍ കമ്പനികള്‍ക്കു വേണ്ടി സര്‍വേ നടത്തുന്ന ഏജന്‍സിയായ അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ ക്വാള്‍ട്രിക്സ് എക്സ്’, എം എന്ന കമ്പനിക്കാണ് കൈമാറിയത്.
സംസ്ഥാനത്തെ ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഫലപ്രാപ്തി പഠനവുമായി ബന്ധപ്പെട്ട 1188 സ്കൂളുകളുടെ വിവരങ്ങളാണ് കൈമാറിയത്. ഇന്റല്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി അമേരിക്കയിലെ ഒഹിയോ യൂണിവേഴ്സിറ്റിയും, കേരള സര്‍വകലാശാലയും ചേര്‍ന്നാണ് സര്‍വേ, നടത്തുന്നതെന്നാണ് 2020 ഫെബ്രുവരി 12 ന് കൈറ്റ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. കൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള ആ സര്‍ക്കുലറില്‍ സൂചനയായി നല്‍കിയിരിക്കുന്നത് 165/2018, 3847/2019 എന്നീ ഗവണ്മെന്റ് ഉത്തരവുകളാണ്. എന്നാല്‍ ഈ ഉത്തരവുകളില്‍ ഇത്തരമൊരു ബാഹ്യ ഏജന്‍സിയുടെ സര്‍വേയെക്കുറിച്ചോ, ഹൈടെക് ഫലപ്രാപ്തി പഠനത്തെക്കുറിച്ചോ സൂചിപ്പിക്കുന്നില്ല. പകരം സൂചിപ്പിച്ചിട്ടുള്ളത് ഐടി ഉകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്. 3847/2019 ലെ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് കുട്ടികളുടെയും അധ്യാപകരുടെയുംസ്വകാര്യ വിവരങ്ങള്‍ ബാഹ്യ ഏജന്‍സികള്‍ക്കു കൈമാറരുതെന്നുമാണ്
ഇതെല്ലാം മറച്ച് വച്ചാണ് പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള അധ്യാപകരുടെ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത് 20/2/2020 ന് സര്‍വേ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആദ്യ ഘട്ടമായി ഓണ്‍ലൈന്‍ സര്‍വേയും രണ്ടാം ഘട്ടമായി സര്‍വേഏജന്‍സികളുടെ നേത്യത്വത്തില്‍ സ്കൂള്‍ സന്ദര്‍ശനവും ഉണ്ടാകുമെന്നും കൈറ്റിന്റെ സര്‍ക്കുലറില്‍ പറയുന്നു. കൈറ്റിലെ കോ-ഓര്‍ഡിനേറ്റര്‍മാരോ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരോ അറിയാതെയാണ് ഡേറ്റ വിദേശ സര്‍വേ ഏജന്സിയ്ക്കു കൈമാറിയിട്ടുള്ളത്. ഐ.ടി ഉപകരണങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്താന്‍ കേരളത്തില്‍ തന്നെ ഏജന്‍സികള്‍ ഉള്ളപ്പോള്‍ വിദേശ സര്‍വേ കമ്പനിയുടെയും യൂണിവേഴ്സിറ്റിയുടെയും സഹായം കൈറ്റ് തേടിയത് ദുരൂഹമാണ്. കേരള യൂണിവേഴ്സിറ്റിക്ക് ഇന്റല്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായോ ഒഹിയോ യൂണിവേഴ്സിറ്റിയുമായോ എന്തെങ്കിലും അക്കാദമിക, ഗവേഷണ ബന്ധം ഉള്ളതായി യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നില്ല.
കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റെിന്റെ കാലത്തെ നിലവാരമില്ലാത്ത കമ്പൂട്ടറുകള്‍ അധ്യാപകര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കൈറ്റിന്റെ സിഇഒ കെ. അൻവർ സാദത്തിന് എതിരെ കേസ് സുപ്രീം കോടതിയിലും നിലനില്കുന്നുണ്ട്. മാത്രമല്ല ആരോഗ്യമേഖലയിലെ അടക്കം എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ഡൈര്‍ക്ക് സൈറ്റുകളിടക്കം പില്‍പനയക്കുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: