കൂത്താട്ടുകുളം: വിളഞ്ഞ് പഴുത്തും എലി കുടിച്ചും പൈനാപ്പിൾ കൃഷിക്കാരുടെ വിളകൾ നശിച്ചു തുടങ്ങി. വിറ്റഴിക്കാനാകാതെ ലക്ഷങ്ങളുടെ നഷ്ടങ്ങൾ സഹിച്ച് കർഷകർ.കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്നു ഈ പ്രദേശത്തെ100 കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്.
അര ഏക്കർ മുതൽ 100 കണക്കിന് ഏക്കർ വരെ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർ വൻ കടക്കെണിയിലാകും.ലോക് ഡൗൺ കാരണം പൈനാപ്പിൾ ചക്ക വെട്ടുന്നതിനോ കയറ്റി വിൽപന നടത്താനോ സാധിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയിലെ തൊഴിലാളികളേറെയും ഇവരാകട്ടെ പൂർണ്ണമായ ലോക് ഡൗണിലും.
സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നടുക്കര പൈനാപ്പിൾ ഫാക്ടറി മുഖേനയും മറ്റു സ്വകാര്യ ഫാക്ടറികൾ മുഖേന പൈനാപ്പിൾ എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നറിയിച്ചിട്ടുണ്ടെങ്കിലും പല കർഷകരുടേയും പൈനാപ്പിൾ പഴുത്ത് ചീഞ്ഞും മുഗങ്ങൾ കടിച്ചും കിടക്കുന്നു. വണ്ടിയിൽ കയറ്റിയ പൈനാപ്പിളാകട്ടെ ഉദ്ദേശിച്ച സ്ഥലത്തേക്കയക്കാൻ പറ്റാതെ വാഴക്കുളത്ത് വണ്ടിയിൽ തന്നെ പഴുത്ത് കിടക്കുന്നു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരത്തിലൊരവസ്ഥ ഉണ്ടായിട്ടില്ല എന്നാണ് പ്രമുഖ പൈനാപ്പിൾ കർഷകനായ മാത്യു മൈലാടിക്കുന്നേൽ പറയുന്നത്. കേരളത്തെ തകർത്ത പ്രളയകാലത്തെ പോലും കർഷകർ അതിജീവിച്ചെങ്കിലും ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ പൈനാപ്പിൾ കൃഷിക്കാർ, ബാങ്ക് ലോണും വായ്പകളും തിരിച്ചടക്കാനാവാതെ തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരമായി ഈ രംഗത്ത് ഇടപെണമെന്നാണ് കർഷകരുടെ ആവശ്യം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: