തിരുവനന്തപുരം : മുസ്ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു. ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിക്കുന്നതിനായി കോഴവാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ശനിയാഴ്ച 11.30ന് തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
എംഎല്‍എയ്ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഓ. ശശിയുടെ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും ആരോപണമുണ്ട്. കേട്ടുകേള്‍വി മാത്രം അടിസ്ഥാനമാക്കിയാണ് ഷാജിക്കെതിരെയുള്ള പരാതിയെന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ തെളിവുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഷാജിക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. ഇതെല്ലാം അട്ടിമറിച്ചുകൊണ്ടാണ് നിലവില്‍ കെ.എം. ഷാജിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി മുന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വെ്ള്ളിയാഴ്ച വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലേക്ക് എത്തിയത്. തുടര്‍ന്ന് കോവിഡിനിടയിലും കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പുര്‍ത്തിയാക്കി ഇന്ന് തന്നെ എഫഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: