തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് രാജ്യമാകെ ലോക്ഡൗണ്‍ ആയതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനു സംസ്ഥാനവും കേന്ദ്രവും ധനകാര്യ പാക്കേജ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റേത് 20,000 കോടിയും കേന്ദ്രത്തിന്റേത് 1,75,000 കോടിയുടെ പ്രത്യേക പാക്കേജും. ആരോഗ്യമേഖലയ്ക്ക് പ്രത്യേകമായി 30,000 കോടിയും.
സംസ്ഥാനത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ്, ഊതി വീര്‍പ്പിച്ച ബലൂണായപ്പോള്‍ കേന്ദ്രം ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന പാക്കേജില്‍ ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യം എത്തിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്
- 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്കുന്നതില് 2000 രൂപ ഉടന്‍.
- തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ക്ക് മാസം 2000 രൂപ അധിക വരുമാനം.
- ഇവരുടെ പ്രതിദിന പ്രതിഫലം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തി.
- ലോക് കല്യാണ്‍ യോജന വഴി 5 കിലോ അരി, അടുത്ത മൂന്നുമാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും.
- ഇതോടൊപ്പം സൗജന്യമായി 5 കിലോ അരിയോ ഗോതമ്പോ ലഭിക്കും. കൂടാതെ ഒരു കിലോ പരിപ്പ്, ചെറുപയര്‍ തുടങ്ങി ഏതെങ്കിലും പരിപ്പുവര്‍ഗങ്ങള്‍. ഈ പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മിക്കവരിലും എത്തിക്കഴിഞ്ഞു.
കിട്ടിയതൊന്നും തികയാതെ കേരളത്തിന്റെ ധനമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക കൊറോണ തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
കേരളം സൗജന്യ റേഷനുള്ള അരി വാങ്ങിയത് ഈ തുകയില്‍ നിന്ന്. ധനക്കമ്മി കുറഞ്ഞതിനാല്‍ ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശപ്രകാരം 1247 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം രൂപ അനുവദിച്ചത് കേരളത്തിനാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 157 കോടിയും നല്കി. കൂടാതെ ലക്ഷക്കണക്കിന് മാസ്ക്കുകളും മരുന്നുകളും നഴ്സുമാര്‍ക്ക് വേണ്ടുന്ന പ്രതിരോധ കിറ്റുകളും.
സംസ്ഥാന സര്‍ക്കാരിന്റെ പാക്കേജ്
- കരാറുകാര്‍ക്കും കമ്പനി ജീവനക്കാര്‍ക്കും നല്‍കാനുള്ള 14000 കോടി രൂപ നല്‍കും.
- ഉച്ചയൂണ് ഭക്ഷണശാലകള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കും.
- പെന്ഷന് കുടിശിക തീര്‍ത്ത് നല്‍കും.
- സാമൂഹ്യപെന്ഷന് ഇല്ലാത്ത സാധുക്കള്‍ക്ക് 1000 രൂപ വീതം ധനസഹായം. റേഷന്‍ സൗജന്യം.
- അടുത്ത വര്‍ഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ ഏപ്രില്‍-മെയ് മാസത്തില്‍ തന്നെ നടത്തും.
- ആരോഗ്യമേഖലയ്ക്ക് അഞ്ഞൂറ് കോടി നല്‍കും.
നടപ്പിലാക്കാന്‍ കാശില്ല
- കരാറുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളെ മാറി നല്‍കിയിട്ടൂള്ളൂ. *പാക്കേജിലെ നയാപൈസ നല്‍കിയില്ല. *കൂടുംബശ്രീ ലോണ്‍ ലഭിക്കണമെങ്കില്‍ ഇനിയും മൂന്ന് മാസം കാത്തിരിക്കണം. *ആരോഗ്യ മേഖലയിലേത് ബജറ്റ് വിഹിതം.
- ഉച്ചയൂണ് ഭക്ഷണശാലകള്‍ ബജറ്റ് പ്രഖ്യാപനത്തിലേത്.
- റേഷനുള്ള പണം കേന്ദ്രം അനുമതി നല്കിയതിനാല് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചിലവഴിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രതിഫലമാകട്ടെ കേന്ദ്രം വര്‍ധിപ്പിച്ച് നല്‍കിയത് തന്നെ.
20,000 കോടി രൂപയുടെ പാക്കേജ്
സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ അഭയം പ്രാപിക്കുകയാണ്. 25,000 കോടി രൂപയാണ് സംസ്ഥാനത്തിന് ഈ വര്‍ഷത്തില്‍ വായ്പയെടുക്കാവുന്നത്. സംസ്ഥാനത്തെ സാമ്പത്തികനില മോശമായതിനാല്‍ വായ്പാ തുകയുടെ പകുതി 12,500 കോടി രൂപ മൂന്‍കൂറായി വേണമെന്നാണ് ധനമന്ത്രിയുടെ ആവശ്യം.
ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം എല്ലാം കേന്ദ്രത്തില്‍ നിന്നു തരണം. 1,10,000 കോടി രൂപയാണ് സംസ്ഥാന ധനമന്ത്രി കഴിഞ്ഞ നാലു വര്‍ഷമായി കടം എടുത്തിരിക്കുന്നത്.
കിഫ്ബിക്കു വേണ്ടി ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എട്ടര ശതമാനത്തിന് വായ്പ എടുത്ത കോടിക്കണക്കിന് രൂപ ആറര ശതമാനത്തിന് ബാങ്കുകളില്‍ സ്ഥിര നിഷേപം നടത്തിയിരിക്കുന്നതും മറ്റൊരു ഐസക്ക് തന്ത്രം. മറ്റൊരു പ്രധാന ആവശ്യവുമായി ഐസക്ക് രംഗത്തിറങ്ങിയിട്ടുണ്ട്. എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന അരി മുഴുവന്‍ പാവങ്ങള്‍ക്ക് നല്‍കണമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: