കാസര്‍കോട്: കാസര്‍കോട് കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കുറയുന്നു. ജില്ലയില്‍ 11000 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8000 ആയി ചുരുങ്ങിയതായി ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ജീവനക്കാരോടൊപ്പം പോലീസും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും പൊതുജനങ്ങളുടെയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെയും സഹകരണവും ജില്ലയില്‍ രോഗികളുടെ എണ്ണം കുറയുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ അവരുടെ പ്രാഥമിക സമ്പര്‍ക്ക വിവരം ശേഖരിക്കും. ഇതിലൂടെ ലഭിക്കുന്നവര്‍ക്ക് രോഗ ലക്ഷണമുണ്ടോ എന്ന് നോക്കാതെ തന്നെ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. രോഗികളുടെ പ്രൈമറി സെക്കണ്ടറി കോണ്ടാക്റ്റുകള് കണ്ടെത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
പരിശീലനം ലഭിച്ച നാല് ജീവനക്കാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. രോഗികളുമായുള്ള കോണ്ടാക്റ്റിലൂടെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം സൗകര്യമൊരുക്കി. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ മേല്‍നോട്ടത്തിലായിരിക്കും നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ കൗണ്‍സിലിങ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: