കാസര്‍കോട്: കകാസര്കോട് ജില്ലയില്‍ ഇന്നലെ പുതുതായി ആര്‍ക്കും കോവിഡ്19 രോഗം സ്ഥീരീകരിച്ചിട്ടില്ല. ആറുപേരുടെ പരിശോധനാഫലം നെഗറ്റീവായി. രണ്ട് പേര് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നിന്നും നാല് പേര് കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആശുപത്രിയില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.
ചെമ്മനാട്, ചെങ്കള എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരും മധൂര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള് വീതവുമാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇതില്‍ 5പേര്‍ക്ക് സമ്പര്‍ക്കം മുഖേനയും ഒരാള്‍ വിദേശത്ത് നിന്ന് വന്നതുമാണ്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 55 ആയി ചുരുങ്ങി.
ഇതുവരെയായി 113 പേര് രോഗവിമുക്തരായി. ജില്ലയില്‍ 7901 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 7789 പേരും ആശുപത്രികളില്‍ 112 പേരുമാണ് നീരിക്ഷണത്തിലുണ്ട്. ആകെ 2791 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത് ഇതില്‍ 236 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇന്നലെ പുതിയതായി9 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇത് വരെ രോഗബാധ സ്ഥിരീകരിച്ച 113 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നീരിക്ഷണത്തിലുള്ള 518 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: